കേരള സർക്കാരിന് കീഴിൽ വരുന്ന നിരവധി കോഴ്സുകളിലേക്കു അപേക്ഷിക്കാം

കേരള സർക്കാരിന് കീഴിൽ വരുന്ന നിരവധി കോഴ്സുകളിലേക്കു അപേക്ഷിക്കാം 


ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കോഴ്സ് : അപേക്ഷ 26 വരെ
 
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കോഴ്സിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 

പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും ടൂറിസം മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26.

വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എൻ ആർ സി ഓഫീസിൽ നിന്ന് ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 33. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.

ഫോൺ: 0471-2570471, 9846033009. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.
ഡിപ്ലോമ ഇൻ എയർലൈൻ എയർപോർട്ട് മാനേജ്മെന്റ് കോഴ്സ് : അപേക്ഷ 26 വരെ

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റിന് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഈ പ്രോഗ്രാമിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തിലുള്ള എൻ ആർ സി ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 33. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0471-2570471, 9846033009. 9846033001.

✅ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എസ് എസ് എല്‍ സി പാസായതിനുശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദിഷ്ട അപേക്ഷാഫോറത്തില്‍ ഒക്ടോബര്‍ 31ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത അപേക്ഷ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമേലധികാരി സാക്ഷ്യപ്പെടുത്തണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ,ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപനമേലധികാരിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ,ഐ എഫ് എസ് സി കോഡ് സഹിതം ഹാജരാക്കണം.

✔️ അപേക്ഷ ക്ഷണിച്ചു

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം. തൊഴില്‍ നൈപുണി വളര്‍ത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകള്‍ക്കാണ് പ്രമുഖ്യം നല്‍കുന്നത്. ഐ ടി കോഴ്‌സുകള്‍ക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, ലോജിസ്റ്റിക്‌സ്, ഏവിയേഷന്‍, ഹെല്‍ത്ത് കെയര്‍ എന്നി മേഖലകളിലെ കോഴ്‌സുകളുടെ നടത്തിപ്പിനുമായാണ് അപേക്ഷ ക്ഷണിച്ചത്.

അവസാന തീയതി സെപ്തംബര്‍ അഞ്ച്. വിവരങ്ങള്‍ക്ക്: www.lbscetnre.kerala.gov.in, lbsskillcetnre@gmail.com ഫോണ്‍; 0471-2560333, 6238553571.

✔️ ഐ ടി ഐ പ്രവേശനം

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ 2023 വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് എസ് റ്റി വിഭാഗത്തിലേക്ക് മാന്വലായി അപേക്ഷ ക്ഷണിക്കുന്നു .അവസാന തീയതി ഓഗസ്റ്റ് 24 വൈകിട്ട് അഞ്ചുവരെ. വിവരങ്ങള്‍ക്ക് ഐ ടി ഐ യുമായി ബന്ധപ്പെടാം.

✔️ ഫാർമസി - പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in വഴി ഓൺലൈനായി സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഫീസ് അടയ്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ സെപ്റ്റംബർ 10 ന് മുമ്പ് ചെയ്യണം. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 361.

✔️ വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ സെപ്റ്റംബര്‍ മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500/- രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും.  

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 സെപ്റ്റംബര്‍ ഒന്ന്. (01.09.2023) കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484 2422275, 9447607073.

എൽ.ബി.എസ്സ് സെന്റർ ഫ്രാഞ്ചൈസുകൾക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫ്രാഞ്ചൈസുകൾ ആരംഭക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസുകൾക്ക് തുടക്കമിടുന്നത്. തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾക്കാണ് പ്രാമുഖ്യം നൽകുന്നത്. ഐ. ടി കോഴ്സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്സുകളുടെ നടത്തിപ്പിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കേണ്ട അവസാന തീയതി 05.09.2023 .കൂടുതൽ വിവരങ്ങൾക്ക്,www.lbscentre.kerala.gov.in, 0471 2560333/6238553571, lbsskillcentre@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain