ഏഴാം ക്ലാസ് മുതൽ യോഗ്യതയിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി. നേടുക, ഷെയർ കൂടി ചെയ്യുക.
സാനിറ്റേഷന്‍ വര്‍ക്കര്‍; ഇന്റര്‍വ്യൂ 7ന്
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
യോഗ്യത: ഏഴാം ക്ലാസ് പാസ്
താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0497 2706666..
✅താല്‍ക്കാലിക നിയമനം
സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ടെക്നിക്കല്‍ എക്സ്പെര്‍ട്ട് - എം സി എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി ടെക് /ഡിപ്ലോമ, മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് അറിഞ്ഞിരിക്കണം, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് എന്നിവയില്‍ പരിജ്ഞാനം.
അഭിഭാഷകര്‍ - അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായ പരിധി 40 വയസ്സ്.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും, പകര്‍പ്പും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2308630.
✅ മിനി ജോബ് ഫെയര്‍
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രമുഖ സ്‌കൂളിലെ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും അഭിമുഖം നടത്തുന്നു.
പി ജി ടി ഫിസിക്സ്, ടി ജി ടി ഫിസിക്സ്, ആര്‍ട്ട് ടീച്ചര്‍, ടി ജി ടി സോഷ്യല്‍ സയന്‍സ്, സീനിയര്‍ എജുകണ്‍സല്‍ട്ടന്റ്, ടീം ലീഡര്‍, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍/എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
യോഗ്യത: എം എസ് സി/ബി എഡ്, ബി എസ് സി/ ബി എഡ് ഫിസിക്സ്, കെ ജി സി ഇ, എം എ/ബി എഡ് സോഷ്യല്‍ സയന്‍സ്, ഡിഗ്രി, പി ജി. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്റ്ററേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.
ഫോണ്‍: 0497 2707610, 6282942066.
✅ ഇന്റര്‍വ്യൂ ഓഗസ്റ്റ് ഒന്‍പതിന്
സ്റ്റേറ്റ് ഫാര്‍മിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (മീഡിയം/ഹെവി പാസഞ്ചര്‍/ഗുഡ്സ് വെഹിക്കിള്‍) 2 എന്‍ സി എ-വിശ്വകര്‍മ (കാറ്റഗറി നമ്പര്‍ 345/2020) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് ഒന്‍പതിന് രാവിലെ 10ന് പട്ടം, പി എസ് സി ആസ്ഥാന ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ് എം എസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ പി എസ് സി കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം.
✅ വോക്ക്-ഇന്‍- ഇന്റര്‍വ്യൂ
ജില്ലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് (മെയില്‍) തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്കുള്ള വോക്ക്-ഇന്‍- ഇന്റര്‍വ്യൂ ആഗസ്റ്റ് 17ന് രാവിലെ 11 ന് ആശ്രാമം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
സര്‍ക്കാര്‍ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സ് പാസായ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാക്കണം.
ഫോണ്‍ :9072650494.