ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് മെഗാ തൊഴിൽ മേള 16ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് മെഗാ തൊഴിൽ മേള 16ന്.


ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്തംബർ 16ന് ദ്യൂതീ എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മട്ടന്നൂർ ഗവ.പോളിടെക്നിക് കോളേജിൽ രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ വിവിധ മേഖലകളിലെ 50 ലേറെ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും.
എസ് എസ് എൽ സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. മേളയുടെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവ്വഹിക്കും. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിക്കും. ഫോൺ. 0497 2707610, 6282942066.


എന്ന ലിങ്കിൽ സെപ്റ്റംബർ 15നകം പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.

മറ്റു ജോലി ഒഴിവുകളും.
✅ വാക് ഇൻ ഇന്റർവ്യൂ

കോഴിക്കോട്: ജില്ലയിൽ ചേളന്നൂർ, ബാലുശ്ശേരി, കോഴിക്കോട്, കുന്നുമ്മൽ, കുന്ദമംഗലം ബ്ലോക്കുകളിൽ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തല്പരരായ വെറ്ററിനറി ഡോക്ടർമാർ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ ഏഴിന് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

✅അധ്യാപക ഒഴിവ്

ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2433176.

✅ പാലിയേറ്റീവ് നഴ്സ് നിയമനം

കാവനൂർ ഗ്രാമപഞ്ചായത്ത് പരിരക്ഷാ പാലിയേറ്റീവ് പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് എ.എൻ.എം/ജെ.പി.എച്ച്.എൻ കോഴ്സ് വിജയവും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എൻ/സി.സി.സി.പി.എ.എൻ കോഴ്സ് വിജയവുമാണ് യോഗ്യത. അല്ലെങ്കിൽ ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് വിജയവും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എൻ കോഴ്സ് വിജയവും വേണം. 40 വയസ്സ് കവിയാത്ത യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്തംബർ ഏഴിന് രാവിലെ 11ന് പി.എച്ച്.സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
ഫോൺ: 0483 2959021

✅ ലാബ് ടെക്നീഷ്യൻ നിയമനം

മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത പ്ലസ്ടു, ഡി.എം.എൽ.ടി/ ബിഎസ്.സി എം.എൽ.ടിയാണ് യോഗ്യത. 2024 മാർച്ച് 31 വരെയാണ് നിയമന കാലാവധി. ഉദ്യോഗാർഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിനായി ഓഫീസിൽ ഹാജരാവണം. ഫോൺ: 04942 676899.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain