ദിവസം 2000 രൂപ ശമ്പളത്തിൽ ആരോഗ്യവകുപ്പിൽ ജോലി നേടാം

ദിവസം 2000 രൂപ ശമ്പളത്തിൽ ആരോഗ്യവകുപ്പിൽ ജോലി നേടാം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരുടെ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫിസിഷ്യൻ (ജനറൽ മെഡിസിൻ), ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, ഇഎൻടി സ്പെഷ്യലിസ്റ്റ്, ഡെർമറ്റോളജിസ്റ്റ് തുടങ്ങിയ വിഭാഗത്തിലാണ് ഒഴിവുകൾ

അടിസ്ഥാന യോഗ്യത: MD/ MS/ DGO/ DCH/ DLO പ്രായപരിധി: 65 വയസ്സ് ദിവസ കൂലി: 2,000 രൂപ യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 11 നു വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.🔺തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യൻങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.

സ്ത്രീ പുരുഷ വിഭാഗങ്ങളിൽ രണ്ട് വീതം ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 13 രാവിലെ 10.30ന് അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്.

ബിരുദവും ബിഎഡും യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയറാക്കിയ ബയോ ഡാറ്റയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേദിവസം എത്തിച്ചേരണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain