ദ്യൂതീ മെഗാ തൊഴിൽ മേള 2023,Employment exchange job Register Now

ദ്യൂതീ മെഗാ തൊഴിൽ മേള 2023,Employment exchange job Register Now.


ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്തംബർ 16ന് ദ്യൂതീ എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മട്ടന്നൂർ ഗവ.പോളിടെക്നിക് കോളേജിൽ രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ വിവിധ മേഖലകളിലെ 50 ലേറെ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും.

എസ് എസ് എൽ സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. മേളയുടെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവ്വഹിക്കും. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിക്കും.

ഫിനാൻസ് , സെയിൽസ് , ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, റീറ്റൈയിൽ, ഇൻഷുറൻസ് തുടങ്ങിയ മേഘലകളിൽ നിന്ന് നിരവധി ഒഴിവുകളിലായി നാൽപതിലധികം കമ്പനികൾ പങ്കെടുക്കുന്നു.

പത്താംക്ലാസ്സ്‌ യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം. 18 -40 വയസ് പ്രായ പരിധിയിലുള്ളവർക്ക് പങ്കെടുക്കാം.

ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു / സ്പോട്ട് രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യവും ലഭ്യമാണ്.

രജിസ്റ്റർ ലിങ്ക് - CLICK HERE

പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ 3 സെറ്റ് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അന്നേ ദിവസം 9 മണിക്ക് എത്തിച്ചേരുക.ഫോൺ. 0497 2707610, 6282942066.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain