അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍,നൈറ്റ് വാച്ചർ, തുടങ്ങി നിരവധി ജോലി ഒഴിവുകൾ kerala anganawadi worker jobs

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍,നൈറ്റ് വാച്ചർ, തുടങ്ങി നിരവധി ജോലി ഒഴിവുകൾ kerala anganawadi worker jobs


✅ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ.

പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20.
ഫോണ്‍ : 04734 256765. 
✅ പരിശീലകരെ നിയമിക്കുന്നു

ജില്ല ശിശുസംരക്ഷണ ഓഫീസിന്റെ ഭാഗമായി സൈബര്‍നിയമം, മൊബൈല്‍ അഡിക്ഷന്‍ തുടങ്ങി സമകാലികവിഷയങ്ങളിലേക്ക് പരിശീലകര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 10 വൈകിട്ട് അഞ്ചിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ 0474 2791597.
✅ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ-ബി സ്‌കൂള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് എ ഐ സി റ്റി ഇ നിബന്ധനകള്‍ പ്രകാരം കരാര്‍നിയമനം നടത്തും. യോഗ്യത: ബി ടെക്. എം ബി എ ഉള്ളവര്‍ക്ക് മുന്‍ഗണന. സെപ്റ്റംബര്‍ 12 രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കിക്മ ക്യാമ്പസില്‍ ഹാജരാകണം.
ഫോണ്‍- 9447002106, 9288130094.

✅ ലക്ചര്‍ നിയമനം

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയിലെ ദിവസവേതന അടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേക്ക് നിയമനഅഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബാച്ച്‌ലര്‍ ഡിഗ്രി, എ ഐ സി റ്റി ഇ പ്രകാരമുള്ള യോഗ്യതകളും ഉണ്ടായിരിക്കണം. എം ടെക്ക് അധ്യാപനപരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും.
പ്രായം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ എട്ട് രാവിലെ 10. 30 ന് കോളജില്‍ ഹാജരാകണം.
ഫോണ്‍ - 04734231776.

✅ നൈറ്റ് വാച്ചർ ഒഴിവ്

കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ വിമുക്തഭടൻമാർക്കായി നീക്കിവെച്ച നൈറ്റ് വാച്ചർ തസ്തികയുടെ ഒരു ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യു നടത്തുന്നു. ശമ്പളം പ്രതിമാസം 18390 രൂപ. യോഗ്യത : മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനം, തൃപ്തികരമായ സർവീസ് റെക്കോർഡ് ഉള്ള വിമുക്തഭടന്മാർ ആയിരിക്കണം. പ്രായം 2023 സെപ്റ്റംബർ 1 ന് 18 നും 55 നും ഇടയിലായിരിക്കണം. സെപ്റ്റംബർ 13 ന് രാവിലെ 11 ന് തിരുവനന്തപുരം പേരൂർക്കടയിലെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ആസ്ഥാനത്താണ് ഇന്റർവ്യൂ നടക്കുക.

✅ അക്കൗണ്ടന്റ് ഒഴിവ്

വനിതാ ശിശു വികസന വകുപ്പിലെ പോഷൻ അഭിയാൻ 2.0 യിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് വിരമിച്ച ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ അക്കൗണ്ടന്റായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം/ഓഡിറ്റ് ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 2023 ജനുവരി 1 അനുസരിച്ച് 65 വയസ് കവിയരുത്.

മാസശമ്പളം 30,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. അപേക്ഷിക്കേണ്ട വിലാസം ഡയറക്ടർ വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. അപേക്ഷയുടെ മാതൃകക്കായി wcd.kerala.gov.in സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain