പത്താം ക്ലാസ് ഉള്ളവർക്ക് ഷിപ്പ് റിപ്പയർ യാർഡിൽ ജോലി നേടാം.

കൊച്ചിയിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡ് ആൻഡ് നേവൽ എയർ ക്രാഫ്റ്റ് യാർഡിലേക്ക് അപ്രന്റിസ്ഷിപ്പ് പരിശീലനത്തി ന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേ ഡുകളിലായി ആകെ 240 ഒഴിവുണ്ട്.

ട്രേഡുകൾ: കംപ്യൂട്ടർ ഓപ്പറേഷൻ ഓഫ് പ്രോഗ്രാമിങ് അസി സ്റ്റന്റ് (COPA), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), മെക്കാ നിക് (റഫ്. ആൻഡ് എയർ കണ്ടീ ഷൻ), ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രു മെന്റ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഇലക്ട്രോപ്ലേറ്റർ, പ്ലംബർ, മെക്കാനിക് (ഡീസൽ), ഷിപ്പ്റൈറ്റ് (വുഡ്), ടൂൾ ആൻഡ് ഡൈ മേക്കർ, പെയിന്റർ (ജനറൽ), ഫൗൻഡ്രി മാൻ, ടെയ്ലർ (ജനറൽ), മെഷീ നിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ഇലക്ട്രോണി ക്സ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഡ്രാ ഫ്റ്റ്സ്മാൻ (മെക്കാനിക്), മെക്കാ നിക് (മറൈൻ ഡീസൽ), മറൈൻ എൻജിൻ ഫിറ്റർ.

യോഗ്യത: 50 ശതമാനം മാർ ക്കോടെ മെട്രിക്/പത്താംക്ലാസ്, 65 ശതമാനം മാർക്കോടെ ബന്ധ പ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ. സി.വി.ടി.). പ്രായം: 21 വയസ്സ് കവി യരുത് (സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ബാധകം).

അപേക്ഷ: നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി ബന്ധപ്പെ ട്ട രേഖകൾ സഹിതം സാധാരണ തപാലിൽ അയക്കണം. പാസ്പോർ ട്ട് സൈസ് ഫോട്ടോ (3 കോപ്പി), എസ്.എസ്.സി./മെട്രിക്കുലേഷൻ മാർക്ക് ഷീറ്റ്, ജനനസർട്ടിഫിക്ക റ്റ്, ഐ.ടി.ഐ. (എൻ.സി.വി.ടി.) എൻ.ടി.സി മാർക്ക് ഷീറ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി./ഒ. ബി.സി.ക്കാർക്കുമാത്രം) എന്നിവ യുടെ അറ്റസ്റ്റഡ് കോപ്പി, ഗസറ്റഡ് ഓഫീസർ നൽകുന്ന സ്വഭാവസർ ട്ടിഫിക്കറ്റ്, ആധാർ കാർഡ്-അറ്റസ്റ്റ ഡ് കോപ്പി, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷ യൊപ്പം സമർപ്പിക്കണം. വിലാസം:

The Admiral Superintendent (For Officer in charge), Apprentice Training School, Naval Ship Repair Yard, Naval Base, Kochi-682004.

അവസാന തീയതി: സെപ്റ്റംബർ 16. അപേക്ഷാഫോം മാതൃകയ്ക്കും കൂടുതൽ വിവരങ്ങൾക്കും. ഇവിടെ ക്ലിക് 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain