കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, temporary jobs

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, temporary jobs

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം.
പരമാവധി ഷെയർ കൂടെ ചെയ്യുക.

ജോലി ഒഴിവുകൾ
ദേശീയ ആയുഷ്മിഷൻ വഴി ജില്ലാ ആയുർവേദ ആശുപത്രിയിലേക്കും ഒഴിവുവരാവുന്ന മറ്റ് പദ്ധതി കളിലേക്കുമായി ആയുഷ് മിഷൻ നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ അംഗീകൃത എ എൻ എം കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു വർഷത്തിൽ കുറയാതെയുള്ള സർക്കാർ അംഗീകൃത ആയുർവേദ നഴ്സിംഗ് സർട്ടിഫിക്കറ്റാണ് യോഗ്യത.

പ്രതിമാസ വേതനം: 14,700 രൂപ.

ഉയർന്ന പ്രായപരിധി : 40 വയസ്സ്.

ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതമുള്ള അപേക്ഷ ഇടുക്കി ജില്ലയിലെ തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ സെപ്റ്റംബർ ഏഴിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും.

അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ സെപ്റ്റംബർ 11 ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ നമ്പർ - 04862291782

✔️അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് 

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.ടി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക്, എം.ബി.എ യോഗ്യത ഉളളവർക്ക് മുൻഗണന. അഭിമുഖം 2023 . യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12ന് രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിനു ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9447002106, 9288130094

✔️ഫിഷറീസ് വകുപ്പില്‍ വിവിധ
പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് പിഎംഎംഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യക്കുളം നിര്‍മ്മാണം, ആറ്റുകൊഞ്ച്, ആസാംവാള, തിലാപ്പിയ കൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി യൂണിറ്റ്, പിന്നാമ്പുറ ചെറുകിട ആര്‍.എ.എസ്. യൂണിറ്റ്, മത്സ്യത്തൊഴിലാളികള്‍ക്ക് മോട്ടോര്‍ സൈക്കിളും ഐസ് ബോക്സും എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബര്‍ 20 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ്, മത്സ്യഭവന്‍, നെടുങ്കണ്ടം, മത്സ്യഭവന്‍, ഇടുക്കി പൈനാവ് എന്നീ വിലാസങ്ങളിലോ adidkfisheries@gmail.com എന്ന ഇ-മെയിലിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233226

✔️കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടുറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ടൂറിസം/ മാർക്കറ്റിംഗ് / ഹോട്ടൽ ഹോസ്പിറ്റാലിറ്റി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കിറ്റ്‌സിലെ വിവിധ സെന്ററുകളിലേയ്ക്ക് ഗസ്റ്റ് ഫാക്കൽറ്റി തസ്തികകളിലേയ്ക്ക് വാക്ക്-ഇൻ ഇന്റർവ്യു നടത്തുന്നു. ടൂറിസം മാർക്കറ്റിംഗ് തസ്തികയ്ക്ക് വേണ്ട യോഗ്യത 60% മാർക്കോടെ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം/എം.റ്റി.റ്റി.എം. ബിരുദവും യു.ജി.സി. നെറ്റും. ഹോട്ടൽ - ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തസ്തികയിലേയ്ക്കുള്ള യോഗ്യത 60% മാർക്കോടെ ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദം. യോഗ്യത/ വയസ്സ് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ വിശദമായ അപേക്ഷയുമായി കിറ്റ്‌സിന്റെ തൈക്കാടുള്ള തിരുവനന്തപുരം ക്യാമ്പസിൽ സെപ്റ്റംബർ 8 ന് രാവിലെ 10 മണിക്ക് വാക്ക് -ഇൻ ഇന്റർവ്യൂന് ഹാജരാകണം. വിശദവിവരത്തിന് www.kittsedu.org/ 0471-2327707/2329468 എന്നിവയിൽ ബന്ധപ്പെടാം.

✔️വാക്ക് - ഇന്‍ ഇന്റര്‍വ്യൂ
 
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലേക്കായി അസിസ്റ്റന്റ് പ്രൊഫസര്‍ /സീനിയര്‍ റസിഡന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ് . ശമ്പളം: 70,000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍
 എസ്.എസ്. എല്‍.സി., എം.ബി. ബി. എസ്, പിജി, ഡി എന്‍ ബി സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖ, ടി സി, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മേല്‍ വിലാസം തെളിയിക്കുന്ന രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ എത്തുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെള്ളി (8) രാവിലെ 11 മുതല്‍ 1 വരെ നടത്തുന്ന വാക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain