മലയാളം ടൈപ്പ് ചെയ്യാൻ അറിയുമോ മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാം
മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
ഗവ. മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പി.ഇ.ഐ.ഡി സെല്ലിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം.
യോഗ്യത പ്ലസ്ടു വിജയം / പി.ഡി.സി അല്ലെങ്കിൽ തത്തുല്യം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസ്സായിരിക്കണം. ഇംഗ്ലീഷ് - മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവ്, എം.എസ് എക്സെൽ, എം.എസ് പവർ പോയിന്റ് എന്നിവയിൽ അടിസ്ഥാന വിവരം, ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം.
ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂവിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളംകുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 20 ന് രാവിലെ 10 ന് ഹാജരാകണം. ഫോൺ: 0487 2200310, 2200319.