വനിത ശിശു വികസന വകുപ്പിൽ വാക് ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി നേടാം.

വനിത ശിശു വികസന വകുപ്പിൽ വാക് ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി നേടാം.


സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ആഫ്റ്റര്‍ കെയര്‍ ഹോംസില്‍ നിരവധി ജോലി ഒഴിവുകൾ.

✅ഹോം മാനേജര്‍
✅കെയര്‍ ടേക്കര്‍ 
✅ഹോളിക്രോസ് എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക് സൈക്കോളജിസ്‌റ്
(പാര്‍ട്ട് ടൈം),
✅സെക്യൂരിറ്റി 

എന്നീ നിരവധി തസ്തികകളിലേക്കും ഇന്റര്‍വ്യൂ നടത്തുന്നു.

സെപ്റ്റംബര്‍ 15 ന് ഉച്ചക്ക് 2 ന് എറണാകുളം കളക്ടറേറ്റിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം ഉച്ചക്ക് 1.30 ന് മുന്‍പായി ജില്ലാ വനിത ശിശു വികസന ഓഫീസില്‍ ഹാജരാകണം.
ഫോണ്‍ : 0484 2391820

മറ്റു ജോലി ഒഴിവുകൾ.

✅ ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ കാർപെന്റർ ( ഹെൽപ്പർ) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട താൽക്കാലിക ഒഴിവിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 11ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, കാർപെന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കാർപെന്ററായി രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഹാജരാക്കണം. പ്രായപരിധി 18 മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസിളവ് അനുവദിക്കും.

✅ കാവൽ പ്ലസ് പദ്ധതിയിൽ രണ്ട് ഒഴിവുകൾ

വനിതാ ശിശു വികസന വകുപ്പ്, മിഷൻ വാത്സല്യ, ജില്ല ശിശു സംരക്ഷണ യൂണിറ്റ് കണ്ണൂർ , മാനുഷ സ്കൂൾ ഓഫ് സോഷ്യൽ റിസർച്ച് ആൻഡ് എച്ച്ആർഡി എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ‘കാവൽ പ്ലസ്’ പദ്ധതിയിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത യൂനിവേഴ്സിറ്റികളിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളതും കുറഞ്ഞത് ഒരു വർഷത്തെ കുട്ടികളുടെ മേഖലയിലുള്ള പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

കേസ് വർക്കർ തസ്തികയിൽ രണ്ട് ഒഴിവുകൾ. ഒന്ന് വനിതകൾക്ക് മാത്രം.
ശമ്പളം: 22,000 രൂപ പ്രതിമാസം
വിശദമായ ബയോഡേറ്റ താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക് അയക്കുക. hrdmanusha@gmail.com
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ നാല്. ഇന്റർവ്യൂ, എഴുത്തുപരീക്ഷ മുഖേനയാണ് നിയമനം.
മറ്റു വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 0495-2375421

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain