കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 ശനിയാഴ്ച നഴ്സ് ,ഫാർമസിസ്റ്റ്, അറ്റെൻഡന്റ്, അസിസ്റ്റന്റ്, ഫിറ്റർ, ക്ലീനിങ്ങ് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനർ, മാനേജർ തുടങ്ങി 60 ഒഴിവുകളിൽ അഭിമുഖം നടത്തുന്നു.
യോഗ്യത വിവരങ്ങൾ.
എട്ടാം ക്ലാസ്സ് മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ നമ്പർ: 0484 2576756, 8943545694, 7012331960
മറ്റു ജോലി ഒഴിവുകളും.
1) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഭിമുഖം.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത പ്ലസ് ടു സയന്‍സ്, ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബി സി വി റ്റി) കോഴ്‌സ് അല്ലെങ്കില്‍ തത്തുല്യം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ഡി സി വി റ്റി) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 18-41. ഒഴിവുകളുടെ എണ്ണം രണ്ട്. യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 23 രാവിലെ 11ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 0474 2575050
2) ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ നിയമനം.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന് കീഴിലുള്ള ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തി നിബന്ധനകൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
മെഡിക്കൽ ലാബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ബിരുദമോ, മെഡിക്കൽ ലാബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ഡിപ്ലോമയോ പാസായവർക്ക് അപേക്ഷിക്കാം. ഡിഗ്രി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം.
ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുമായി ഇന്റർവ്യൂവിന് തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 21 ന് രാവിലെ 10 ന് ഹാജരാകണം.
ഫോൺ: 0487 2300310, 0487 2200319.