സൗദി അരാംകോയില്‍ സ്വപ്ന ജോലി നേടണോ? ഇതാ ഇപ്പോള്‍ അപേക്ഷിക്കാം, നിരവധി ഒഴിവുകള്‍.

സൗദി അരാംകോയില്‍ സ്വപ്ന ജോലി നേടണോ? ഇതാ ഇപ്പോള്‍ അപേക്ഷിക്കാം, നിരവധി ഒഴിവുകള്‍.


സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര പെട്രോളിയം പ്രകൃതി വാതക കമ്പനിയാണ് സൗദി അരാംകോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ ആരാംകോയ്ക്ക് കീഴില്‍ ബൃഹത്തായ എണ്ണ ശേഖരമാണുള്ളത്. 1933-ൽ അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി (ARAMCO) എന്ന പേരില്‍ ആരംഭിച്ച കമ്പനിയുടെ പൂർണ ഉടമസ്ഥാവകാശം 1988-ൽ സൗദി അറേബ്യൻ സർക്കാർ ഏറ്റെടുക്കുകയും സൗദി അരാംകോ എന്ന് പുനർ നാമകരണം ചെയ്യുകയുമായിരുന്നു.

അരാംകോയിലെ ജോലികള്‍

മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികളും സ്വദേശികളും ജോലി ചെയ്യുന്ന കമ്പനി കൂടിയാണ് സൗദി ആരാംകോ. എഞ്ചിനീയറിംഗ്, ജിയോസയൻസ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സസ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങി നിരവധി മേഖലകളിൽ കമ്പനി നിരവധി തൊഴിൽ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അർഹമായ യോഗ്യതകളുണ്ടെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആർക്കും ആരാംകോ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
സൗദി അരാംകോയില്‍ ജോലി ലഭിച്ച് കഴിഞ്ഞാല്‍ മികച്ച ശമ്പളത്തോടൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. തങ്ങളുടെ ജീവനക്കാരുടെ പ്രൊഫഷണൽ വളർച്ചയ്ക്കും കമ്പനി അവസരം ഒരുക്കുന്നു. ജീവനക്കാരുടെ വൈദഗ്ധ്യവും അറിവും വർധിപ്പിക്കുന്നതിന് കമ്പനി വിപുലമായ പരിശീലനവും വികസന പരിപാടികളും നൽകും.

മെഡിക്കൽ ഇൻഷുറൻസ്, റിട്ടയർമെന്റ് പ്ലാനുകൾ, ഉദാരമായ ലീവ് പോളിസികൾ എന്നിങ്ങനെയുള്ള സമഗ്രമായ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങളെല്ലാം തന്നെ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വവും മനസ്സമാധാനവും നൽകുമെന്നതില്‍ സംശയമില്ല. സൗദി സ്വദേശികള്‍ വിദേശികള്‍ എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായിട്ടാണ് ആരാംകോ തങ്ങളുടെ നിയമനങ്ങള്‍ നടത്താറുള്ളത്.

ജോലി ഒഴിവുകള്‍

ടെക്നിക്കല്‍ അക്കൗണ്ടിംഗ് അഡ്വൈസർ, പ്രൊജക്ട് ഡെവലപ്മെന്റ് ആന്‍ഡ് എക്സിക്യൂഷന്‍ സ്പെഷ്യലിസ്റ്റ്, ഡ്രില്ലിങ് എഞ്ചിനീയർ, ബിസിനസ് ഡെവലപ്പ്മെന്റ് കണ്‍സള്‍ട്ടന്റ്, ഇലക്ട്രിക്കള്‍ എഞ്ചിനീയർ, പബ്ലിക് റിലേഷന്‍ സ്പെഷ്യലിസ്റ്റ്, സേഫ്റ്റി അഡ്വൈസർ, പ്രൊജക്ട് കണ്‍ട്രോള്‍ സ്പെഷ്യലിസ്റ്റ്, റീട്ടെയില്‍ മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, എച്ച് ആർ പ്രൊഫഷണല്‍, ഇന്റർ നാഷണല്‍ മീഡിയ റീല്‍സ് തുടങ്ങിയ നിരവധി ജോലി ഒഴിവുകളാണ് അരാംകോയില്‍ നിലവിലുള്ളത്.

മികച്ച സാങ്കേതിക വൈദഗ്ദ്ധ്യവും കഴിവും ഉള്ളവരെയാണ് അരാംകോ തങ്ങളുടെ കീഴില്‍ ജോലിക്കായി തിരഞ്ഞെടുക്കുന്നത്. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. സൗദി അരാംകോയ്ക്ക് കീഴില്‍ സൗദിയില്‍ മാത്രമല്ല, യുഎഇ ഉള്‍പ്പെടേയുള്ള രാജ്യങ്ങളിലും തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ്.

വെബ്സൈറ്റ് - CLICK HERE

ജോലി നേടാന്‍ എന്ത് ചെയ്യണം

കമ്പനി കൂടുതല്‍ പ്രൊജക്ട് ആരംഭിക്കുന്നതിനാല്‍ എഞ്ചിനീയറിങ് ഉള്‍പ്പടേയുള്ള മേഖലകളില്‍ അവസരങ്ങള്‍ വർധിക്കുന്നതായി അരാംകോ എച്ച്ആർ എസ് വി പി ഫൈസല്‍ എ അല്‍ ഹാജി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയതും വിപുലീകരിച്ചതുമായ റിഫൈനറികളും ഗ്യാസ് പ്ലാന്റുകളും ഉൾപ്പെടെ എണ്ണ സംസ്‌കരണ സൗകര്യങ്ങൾ മുതൽ പെട്രോകെമിക്കൽ പ്ലാന്റുകൾ വരെയുള്ള നിരവധി പ്രവർത്തന പദ്ധതികളാണ് കമ്പനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'മികച്ച അക്കാദമിക് പ്രകടനത്തെ കമ്പനി വിലമതിക്കുന്നു, ജോലിസ്ഥലത്ത് പോസിറ്റീവ് മനോഭാവം ഉണ്ടായിരിക്കേണ്ടതും അതുപോലെ പ്രധാനമാണ്. കൂടാതെ, പഠിക്കാനും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുമായി എളുപ്പത്തിൽ പൊരുത്തപ്പെടാനും ഉത്സാഹികളായ ചടുലരായ പ്രൊഫഷണലുകളെയാണ് ഞങ്ങൾ തേടുന്നത്. അരാംകോയുടെ പ്രവർത്തനങ്ങളെയും സ്കെയിലിനെയും കുറിച്ചുള്ള ധാരണയും കമ്പനിയിൽ അവർ ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്തക്കുറിച്ചും ബോധ്യമുണ്ടാവണം എന്നതാണ് അഭിമുഖത്തിന് വരുന്നവർക്കുള്ള പ്രധാന ടിപിസ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain