പത്താം ക്ലാസ് യോഗ്യതയിൽ ആശവര്‍ക്കര്‍ ആവാൻ അവസരം

പത്താം ക്ലാസ് യോഗ്യതയിൽ ആശവര്‍ക്കര്‍ ആവാൻ അവസരം


ആശവര്‍ക്കര്‍ നിയമനവും, കൂടത്തെ വിവിധ യോഗ്യത ഉള്ളവർക്ക് തൊഴിൽ പരിശീലനം വഴി ജോലി പഠിച്ചു ജോലി നേടാവുന്നതുമായ അവസരവും.
പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

മാനന്തവാടി നഗരസഭ നാലാം ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആശവര്‍ക്കര്‍ നിയമനം നടത്തുന്നു.

കൂടിക്കാഴ്ച്ച സെപ്റ്റംബര്‍ 14 ഉച്ചയ്ക്ക് 2.30ന് കുറുക്കന്‍മൂല പി.എച്ച്.സിയില്‍ നടക്കും. 25 നും 45നും മദ്ധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള യുവതികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാക്കണം.
ഫോണ്‍നമ്പർ : 04935294949.

✅ തൊഴില്‍ പരിശീലന പരിപാടി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ടെക്നിഷ്യന്‍ തൊഴില്‍ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം.

പത്താം ക്ലാസ്സു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍,

പ്ലസ്ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന പ്ലംബര്‍ ജനറല്‍ ലെവല്‍ 4, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, ഐ ടി ഐ സിവില്‍-സര്‍വേയര്‍ പാസ്സായവര്‍, ഡിപ്ലോമ സിവില്‍ പാസ്സായവര്‍ / ബിടെക് സിവില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേഷിക്കാവുന്ന ഹ്രസ്വകാല പരിശീലനമായ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ സര്‍വെയിങ് തുടങ്ങിയവയാണ് പരിശീലനങ്ങള്‍. പ്ലസ് ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന സൂപ്പര്‍വൈസറി പരിശീലനമായ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ സീറ്റുകള്‍ ഒഴിവുണ്ട്.

അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകള്‍ www.iiic.ac.in. മുഖേനയും നേരിട്ടും സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 25. ഫോണ്‍: 8078980000

✅ ഡോക്ടർമാരെ നിയമിക്കുന്നു.

തൃശ്ശൂർ ജില്ലയിലെ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിലേയ്ക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15 ന് വൈകീട്ട് 5 നകം എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, ടി.സി.എം.സി രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ/ ഇലക്ഷൻ തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 16 ന് ശനിയാഴ്ച രാവിലെ 10.30 ന് ഇന്റർവ്യു നടക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain