🔺ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ജില്ലാ ഓഫീസിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഉൾപ്പെടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ www.sha.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുന്നതിന് മുൻപ് മുഴുവൻ വിജ്ഞാപനം, നിബന്ധനകൾ എന്നിവ ശ്രദ്ധപൂർവ്വം അപേക്ഷകർ വായിച്ചിരിക്കണം.
🔰 ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന്
കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന് രാവിലെ ഒമ്പത് മുതൽ 11 മണിവരെ നടക്കുമെന്ന് ആശുപത്രി വികസന സൊസൈറ്റി സൂപ്രണ്ട് അറിയിച്ചു.
🔰അപേക്ഷ ക്ഷണിച്ചു
പ്രമാടം ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഗവ.എൽപി സ്കൂളിലെ കുട്ടികൾക്ക് കലാപരിശീലനം ( ചിത്ര രചന, സംഗീതം) നൽകുന്നതിന് അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ നാലിന് വൈകിട്ട് നാല് വരെ പ്രമാടം ഗവ.എൽപി സ്കൂളിൽ സ്വീകരിക്കും.
കൂടിക്കാഴ്ച ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പ്രമാടം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ അന്നേദിവസം യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ : 0468 2335340, 9497228170