ആശാഭവനില്‍ കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നു

ആശാഭവനില്‍ കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നു


മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന രാമവര്‍മ്മപുരത്തെ ആശാഭവനിലെ അന്തേവാസികളെ പരിചരിക്കുന്നതിനു കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. 50 വയസ്സ് കഴിയാത്ത സ്ത്രീകള്‍ക്കാണ് അവസരം.
എട്ടാം ക്ലാസ് പാസ്സായവരും സേവന മനോഭവം ഉള്ളവരും ആയിരിക്കണം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ എത്തിച്ചേരേണ്ടതാണ്. 0487 2328818

🔺മറ്റു ജോലി ഒഴിവുകളും
ഹൗസ് കീപ്പിംഗ് സ്റ്റാഫ്

സി ഡിറ്റിന്റെ എഫ് എം എസ്- എം വി ഡി പ്രോജക്ടിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കും

ഹൗസ് കീപ്പിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ ബയോഡേറ്റയും ആധാര്‍ കാര്‍ഡുംസഹിതം നാളെ (സെപ്റ്റംബര്‍ 23) രാവിലെ 11ന് കൊട്ടാരക്കര സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ എത്തണം . ഫോണ്‍ - 9562965123.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain