ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി മുതൽ ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് ജോലി നേടാവുന്ന മറ്റു നിരവധി ഒഴിവുകളും.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം
വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. സെപ്റ്റംബർ 11 രാവിലെ 11നാണ് അഭിമുഖം.
കെജിറ്റിഇ ടൈപ്പ്‌റൈറ്റിങ് ലോവർ (ഇംഗ്ലീഷ്, മലയാളം), ഡിജിഎ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. കെഎഎസ്പി പ്രവർത്തി പരിചയം അഭികാമ്യം
മറ്റു ജോലി ഒഴിവുകളും.
സാനിട്ടേഷൻ വർക്കർ അഭിമുഖം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിനായി സെപ്റ്റംബർ ഏഴിന് അഭിമുഖം നടത്തുന്നു. രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുള്ളവർ വിദ്യാഭ്യാസയോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സീയര്‍ നിയമനം
ആലപ്പുഴ: ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ അര്‍ത്തുങ്കല്‍ സബ് ഡിവിഷന്‍ ഓഫീസില്‍ ഒഴിവുള്ള ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സീയര്‍ ഗ്രേഡ് -3 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ടെക്/ഐ.ടി.ഐ/ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്) യോഗ്യതയും 40 വയസില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ എട്ടിന് രാവിലെ 10ന്
അര്‍ത്തുങ്കല്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.
ഫോണ്‍: 0477-2962710, 9400018728.
പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ Genetic Improvement of selected tree species- phase-1. Plus tree selection, standardization of the propagation techniques, establishment of seed Orchards and Clonal Hedge garden ൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി സെപ്റ്റംബർ 11നു രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.kfri.res.in.