വൃദ്ധസദനത്തിലേക്ക് ഏട്ടാം ക്ലാസ് യോഗ്യതയിൽ ജോലി നേടാൻ അവസരം

വൃദ്ധസദനത്തിലേക്ക് ഏട്ടാം ക്ലാസ് യോഗ്യതയിൽ ജോലി നേടാൻ അവസരം.


മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം നടത്തുന്നു

സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ കൂടെ ചെയ്യുക.

യോഗ്യത : ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന.

പ്രായപരിധി: 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.

🔺അഭിമുഖം, കരാറടിസ്ഥാനത്തില്‍ ജോലി അവസരം

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തെരുവ്‌നായ് പ്രതിരോധകുത്തിവപ്പ് പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെയും ഡോഗ് ക്യാച്ചേഴ്‌സ്‌നെയും കരാറടിസ്ഥാനത്തില്‍ നിയമിക്കും.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.

യോഗ്യത : ഡോക്ടര്‍- ബി വി എസ് സി ആന്‍ഡ് എ എച്ച് രജിസ്‌ട്രേഷന്‍. പ്രായം 60 വയസ്സ് വരെ.

ഡോഗ് ക്യാച്ചേഴ്‌സ് : വാക്‌സിനേഷന്‍ നല്‍കുന്നതിനായി തെരുവുനായ്ക്കളെ പിടിക്കുക വാക്‌സിന്‍ എടുത്തതിനുശേഷം നായ്ക്കളെ പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുപോയി തിരികെ വിടുക എന്നീ പ്രവര്‍ത്തികള്‍ ചെയ്യാന്‍ താത്പര്യമുള്ള പുരുഷന്മര്‍ക്ക് അപേക്ഷിക്കാം.

രേഖകളുമായി സെപ്റ്റംബര്‍ 12 രാവിലെ 10.30ന് ജില്ല മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. പരിചയ സമ്പന്നര്‍ക്ക് മുന്‍ഗണന.
ഫോണ്‍ 0474 2793464.

🔺വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം 16ന്.

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയ ബിലിറ്റി സെന്‍ററിൽ സെപ്റ്റംബര്‍ 16 ന് രാവിലെ 10 മുതൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. യോഗ്യത: +2 (Male), ഐ.ടി.ഐ, ഡിഗ്രി, പി.ജി, എം.ബി.എ, എം.എച്ച്.ആര്‍.എം., ഡിപ്ലോമ, ബി.ടെക്ക് (Male).പ്രായം: 18-35.

താല്‍പ്പര്യമുള്ളവർ സെപ്റ്റംബര്‍ 15നകം emp.ce...@gmail.com എന്ന ഇമെയില്‍ മുഖേന അപേക്ഷിക്കുക. ഫോണ്‍ - 0484-2422452, 2427494

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain