തപാൽ വകുപ്പിൽ പോസ്റ്റൽ ഇൻഷുറൻസ് ഏജന്റ് ആവാൻ ഇതാ അവസരം.

തപാൽ വകുപ്പിൽ പോസ്റ്റൽ ഇൻഷുറൻസ് ഏജന്റ് ആവാൻ ഇതാ അവസരം.


പോസ്റ്റൽ ഇൻഷൂറൻസ് പദ്ധതി കുടുംബശ്രീയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും തപാൽ വകുപ്പിന് കീഴിൽ വരുന്ന സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നീ പദ്ധതികൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.


പത്താം ക്ലാസ്സോ, തത്തുല്യമോ വിജയിച്ച് 18നും 50നും മധ്യേ പ്രായമുള്ള വനിതകൾക്കും താൽപര്യമുള്ള കുടുംബശ്രീ അംഗം അല്ലാത്ത വനിതകൾക്കും മഞ്ചേരി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിനു കീഴിൽ ഇൻഷൂറൻസ് ഏജന്റാവാൻ അവസരം.

തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മുഖേന ലഭിക്കും. താത്പര്യമുള്ളവർ സെപ്റ്റംബർ 20ന് രാവിലെ 10.30ന് മഞ്ചേരി ടൗൺഹാളിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഉദ്യോഗാർഥികൾ ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി ബുക്കിന്റെ കോപ്പി (മാർക്ക് ലിസ്റ്റ് അടക്കം), പാൻ കാർഡ് (ഉണ്ടെങ്കിൽ) എന്നിവ സഹിതം രാവിലെ പത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തുകളിലെ സി.ഡി.എസുമായി ബന്ധപ്പെടണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.
മറ്റു ജോലി ഒഴിവുകളും

മേട്രൻ ഒഴിവ്

ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ മേട്രൻ തസ്തികയിലേക്ക് ഈഴവ, ബില്ലവ തിയ്യ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ്. ബിരുദം വിദ്യാഭ്യാസ യോഗ്യതയും സർക്കാർ അംഗീകൃത ഹോസ്റ്റലിലോ സ്ഥാപനത്തിലോ ഫീമെയിൽ ഹൗസ് കീപ്പർ, ഫീമെയിൽ അസിസ്റ്റന്റ് ഹൗസ് കീപ്പർ തസ്തികയിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 36 നും മധ്യേ 
(സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ബാധകം). താല്പര്യമുള്ളവർ സെപ്റ്റംബർ 28ന് മുമ്പായി യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹാജരാകണം

ലാബ് ടെക്നീഷ്യൻ നിയമനം

ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ ലാബ്ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. സെപ്തംബർ 20 ന് ഉച്ചക്ക് 12.30 ന് കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബി.എസ്.സി എം.എൽ.ടി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain