ഇന്ത്യൻ നേവിയിൽ ഡാർക്ക് റൂം അസിസ്റ്റന്റ് ഒഴിവിൽ അപേക്ഷിക്കാം

ഇന്ത്യൻ നേവിയിൽ സിവിലിയൻ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്യാമറാമാൻ, ഡാർക്ക് റൂം അസിസ്റ്റന്റ് തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്. ദെഹ്റാഡൂണിലെ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓഫീസിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ക്യാമറാമാൻ: ഒഴിവ്- 1 (ജനറൽ), യോഗ്യത- പത്താം ക്ലാസ് തത്തുല്യ വും പ്രിന്റിങ് ടെക്നോളജിയിൽ കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ നേടിയ ഡിപ്ലോമ സർട്ടിഫിക്കറ്റ്, അഞ്ചുവർഷത്തെ പ്രവർത്തന പരിചയം. അല്ലെങ്കിൽ മിലിട്ടറി സർവേ സർവേ ഓഫ് ഇന്ത്യയിൽ 10 വർഷത്തെ പ്രവർത്തന പരിചയം (വിമുക്തഭടന്മാർ). ശമ്പളം: 29,200- 92,300 രൂപ. പ്രായം: 20- 35.

ഡാർക്ക് റൂം അസിസ്റ്റന്റ്: ഒഴിവ്- 1 (ജനറൽ). യോഗ്യത: പത്താം ക്ലാസ് തത്തുല്യം, ഫോട്ടോ സ്റ്റുഡിയോയിൽ മൂന്നുവർഷത്തെ പ്രവർ ത്തന പരിചയം. സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫിക് പ്രോസസ്സിൽ കെമിക്കലുകളുടെ ഉപയോഗത്തെക്കുറിച്ച് അറിവുണ്ടായിരിക്കണം. ശമ്പളം 25500- 81,100 രൂപ. പ്രായം 20- 35,

അർഹരായ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനു സൃത ഇളവ് ലഭിക്കും. അപേക്ഷ രജിസ്റ്റേഡ് സ്പീഡ് തപാലിൽ അയയ്ക്കു ണം. വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www. indiannavy nic.in, www.hydrobhart.gov.in agam aminomugglad ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13.

🔺ഉത്തർപ്രദേശിലെ ഗൊരഖ്പുർ ആസ്ഥാ നമായുള്ള നോർത്ത് ഈസ്റ്റേൺ റെയിൽ വേയിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ടയിലെ നിയമനത്തിന് അപേക്ഷ ക്ഷ ണിച്ചു. ഗ്രൂപ്പ് സി തസ്തികകളിലും ലെവൽ വൺ (പഴയ ഗ്രൂപ്പ് ഡി) തസ്തികകളിലുമായി 13 ഒഴിവാണുള്ളത്.

യോഗ്യത: പത്താംക്ലാസ്/ തത്തുല്യവും ഐ.ടി.ഐ.യും (എൻ.സി.വി.ടി./. എസ്. സി.വി.ടി.). അല്ലെങ്കിൽ 50 ശതമാനം മാർ ക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയം.

പ്രായം: ഗ്രൂപ്പ് സി തസ്തികകളിൽ 18-30, ലെവൽ വൺ തസ്തികകളിൽ 18-33. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്. വിശദവിവരങ്ങൾ www.ner, indianrailways.gov.in എന്ന വെബ്സൈ റ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനാ യി സമർപ്പിക്കണം. അവസാന തീയതി: ഒക്ടോബർ 22.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain