അങ്കണവാടികളിലും,ആശ ഭവനിലും,ഭവന നിർമ്മാണ ബോർഡിലും ജോലി ഒഴിവുകൾ

അങ്കണവാടികളിലും,ആശ ഭവനിലും,ഭവന നിർമ്മാണ ബോർഡിലും ജോലി ഒഴിവുകൾ


🔺വാക്ക് ഇൻ ഇന്റർവ്യൂ

ഇടുക്കി : അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ ഒഴിവുളള ട്രേഡ്സ്മാൻ (ഷീറ്റ്മെറ്റൽ, കാർപെന്ററി, ടർണിങ്) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബർ 15 ന് ഇന്റർവ്യൂ നടത്തും.
യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം സെപ്റ്റംബർ 15 ന് വെളളിയാഴ്ച്ച രാവിലെ 10 മണിക്ക് അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400006481.

🔺അങ്കണവാടി വർക്കർ, ഹെൽപ്പർ ജോലി ഒഴിവ്

പത്തനംതിട്ട : പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ തുമ്പമൺ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ ആന്റ് ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമൺ പഞ്ചായത്തിൽ സ്ഥിരം താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.
പ്രായം 18 നും 46 നും മധ്യേ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 20.
ഫോൺ : 04734 256765.

🔺കമ്മ്യുണിറ്റി പിയർ സപ്പോർട്ട് കൗൺസിലർമാരെ നിയമിക്കുന്നു

ആലപ്പുഴ: ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് എറണാകുളത്ത് പ്രവർത്തിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിലേക്ക് ആലപ്പുഴ ജില്ലയിൽ നിന്നുള്ള വിവരങ്ങൾ നൽകുന്നതിനും ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിനുമായി കമ്മ്യൂണിറ്റി പിയർ സപ്പോർട്ട് കൗൺസിലർമാരെ നിയോഗിക്കുന്നു.

 ബിരുദവും കൗൺസിലിംഗിൽ മുൻ പരിചയവും സേവന സന്നദ്ധതയുമുള്ള കമ്മ്യൂണിറ്റി അംഗങ്ങൾക്കും ട്രാൻസ്ജെൻഡർ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നതിന് താല്പര്യമുള്ള ലീഗൽ അഡ്വൈസർ, സൈക്കോളജിസ്റ്റ്, കൗൺസിലർമാർ എന്നിവർക്കും അപേക്ഷിക്കാം. സെപ്റ്റംബർ 19 വരെ അപേക്ഷകൾ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യ ഓഫീസുമായി ബന്ധപ്പെടാം. Contact: 0477 2253870.

🔺വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി : യുടെ കീഴിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

എസ്.എസ്.എൽ.സി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് എന്നിവ പാസായ ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. പ്രവൃത്തി പരിചയം അഭിലക്ഷണീയം.

പ്രായപരിധി 50 വയസ്. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 20ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾ 0484 2777489, 0484 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം.

🔺മേട്രൺ ഒഴിവ്

എറണാകുളം : കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. SSLC യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മുൻകാലങ്ങളിലുള്ള പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.

സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തന സമയത്തോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 04842369059.

🔺മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

തൃശൂർ : സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.

🔺ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് നിയമനം

പാലക്കാട് : ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്കാലിക/കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ നിയമനം.

ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നൽകുന്ന ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നീഷ്യൻ/ബി.എസ്.സി.എം.എൽ.ടി കോഴ്സ് സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള വരായിരിക്കണം. ലാബ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കുന്നവർ VHSC MLT യോഗ്യത യുളളവരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളഭാഷാ പ്രാവീണ്യവും ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35.

താത്പര്യമുള്ളവർ സെപ്റ്റംബർ 18 ന് രാവിലെ 11 ന് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും ഉച്ചയ്ക്ക് 2ന് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കും അഭിമുഖം നടക്കും. പങ്കെടുക്കുന്നവർ അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും ആധാർ കാർഡും സഹിതം സൂപ്രണ്ടിന്റെ ചേംബറിൽ നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
Contact : 0491 2530013.

🔺നിയമനം നടത്തുന്നു

കോഴിക്കോട് സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ മായനാട് പ്രവർത്തിക്കുന്ന ഗവ.ആശാഭവനില് ജെ പി എച്ച് എൻ, മൾട്ടി ടാസ്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ (രണ്ടും സ്ത്രീകൾ) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന/കരാർ അടിസ്ഥാനത്തിലാണ് നിയമനം. JPHN യോഗ്യത : JPHN ഡിപ്ലോമയും പ്രവർത്തി പരിചയവും.

🔺മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ 

എട്ടാംതരം വിദ്യാഭ്യാസ യോഗ്യതയും, ഭിന്നശേഷി പരിചരണത്തിൽ മുൻപരിചയവും വേണം. ഭക്ഷണം പാചകം ചെയ്യുന്നതിൽ പരിചയമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 18 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2358876.

🔺താൽക്കാലിക നിയമനം

കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാബ് അറ്റൻഡന്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത താൽക്കാലിക ഒഴിവുണ്ട്. എസ് എസ് എൽ സിയും അംഗീകൃത മെഡിക്കൽ ലബോറട്ടറികളിൽ ലാബ് അറ്റൻഡന്റായുള്ള 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ (നിയമാനുസൃത ഇളവ് ബാധകം).നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സെപ്റ്റംബർ 18നകം പേര് രജിസ്റ്റർ ചെയ്യണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain