അങ്കണവാടി ജോലി ഒഴിവുകൾ മുതൽ പരീക്ഷ ഇല്ലാതെ ജോലി നേടാവുന്ന നിരവധി അവസരങ്ങൾ

അങ്കണവാടി ജോലി ഒഴിവുകൾ മുതൽ പരീക്ഷ ഇല്ലാതെ ജോലി നേടാവുന്ന നിരവധി അവസരങ്ങൾ 

🔺അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ.

പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20.ഫോണ്‍ : 04734 256765.

🔺മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം.

തൃശ്ശൂർ സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.

🔺മേട്രൺ ഒഴിവ്

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മുൻകാലങ്ങളിലുള്ള പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തന സമയത്തോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ : 04842369059

🔺നെടുങ്കണ്ടം പോളിടെക്നിക്കില്‍ ജീവനക്കാരുടെ ഒഴിവ് 

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ വിഭാഗത്തില്‍ നിലവില്‍ ഒഴിവുള്ള തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 13 ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. അന്നേദിവസം തന്നെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അപ്രന്റീസ് ട്രെയിനി അഭിമുഖവും നടത്തും.

ബന്ധപെട്ട വിഷയത്തില്‍ ഐറ്റിഐ, എന്‍ടിസി, കെജിസിഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എല്‍സി എന്നിവയാണ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ യോഗ്യത. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നേടിയ ഡിപ്ലോമയാണ് അപ്രന്റീസ് ട്രെയിനിക്കുള്ള യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04868-234082. വിശദ വിവരങ്ങള്‍ gptcnedumkandam.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

🔺മെഡിക്കൽ ഓഫീസർ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു. 
വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് നിർബന്ധം. പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ഓഗസ്റ്റ് 31ന് 62 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 41,000/- രൂപ. 

അപേക്ഷയോടൊപ്പം ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും ബയോഡാറ്റയും സഹിതം (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സെപ്റ്റംബർ 18 ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0487 - 2325824.

🔺വെറ്ററിനറി ഡോക്ടർ,പാരാവെറ്റ് താൽക്കാലിക ഒഴിവ്

പഴയന്നൂർ ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് വഴി മൃഗചികിത്സാ സേവനം നൽകുന്നതിന് ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. തൊണ്ണൂറിൽ കുറഞ്ഞ ദിവസത്തേക്ക് ആയിരിക്കും നിയമനം.

🔺വെറ്ററിനറി സർജൻ യോഗ്യത- വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ.

പാരാവെറ്റ് യോഗ്യത : വിഎച്ച്എസ്ഇ പാസായവരും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നിന്നും വെറ്ററിനറി ലാബോറട്ടറി ടെക്നിക്സ് ഫാർമസി ആൻഡ് നഴ്സിങ്ങിൽ സ്റ്റൈപ്പന്റോടുകൂടി പരിശീലനം ലഭിച്ചവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ വിഎച്ച്എസ്ഇ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് / വിഎച്ച്എസ്ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്‌ (എൻ എസ് ക്യു എഫ് ) ബേസ്ഡ് കോഴ്സ് ഇൻ ഡയറി ഫാർമർ എന്റർപ്രണർ (ഡി എഫ് ഇ )/ സ്മാൾ പോൾട്രി ഫാർമർ എന്നീ യോഗ്യതയുള്ളവരെയും പരിഗണിക്കും. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നു.

താല്പര്യമുള്ളവർ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സെപ്റ്റംബർ 11ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 0487 2361216.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain