ബോയ്സ് ഹോസ്റ്റലിൽ ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി നേടാൻ അവസരം

ബോയ്സ് ഹോസ്റ്റലിൽ ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി നേടാൻ അവസരം

ഗവ. ഐ റ്റി ഐ ബോയ്സ് ഹോസ്റ്റലിൽ കെയർ ടേക്കർ, നൈറ്റ് വാച്ച് മാൻ, ഫുൾടൈം സ്വീപ്പർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.ജോലി ഒഴിവുകൾ ചുവടെ 

🔺കെയർ ടേക്കർ

യോഗ്യത : പ്ലസ്‌ടു / പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യം. കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ ഒരു വർഷം ജോലി ചെയ്ത പരിചയം. പ്രായപരിധി 35 - 55 വയസ്.

🔺നൈറ്റ് വാച്ച്മാൻ

യോഗ്യത : ഏഴാം ക്ലാസ് പാസ്. പ്രായം 18-55 വയസ്.

🔺ഫുൾടൈം സ്വീപ്പർ

യോഗ്യത : ഏഴാം ക്ലാസ് പാസ്. (ബിരുദധാരി ആയിരിക്കരുത്). പ്രായപരിധി 35 - 55 വയസ്.

പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഗവ. ഐ റ്റി ഐ ബോയ്സ് ഹോസ്റ്റലിൽ ആണ് ഒഴിവുകൾ വന്നിട്ടുള്ളത്. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ നാലിന് രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ നമ്പർ - 04952371451

മറ്റു ജോലി ഒഴിവുകൾ ചുവടെ

🔺ലാബ് ടെക്നീഷ്യന്‍ താത്കാലിക നിയമനം.

എറണാകുളം ജില്ലയിലെ മരട് എയുഡബ്ലിയുഎം (AUWM) ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻറ് അഗ്രി പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലേക്ക് എന്‍എബിഎല്‍ അക്രഡിറ്റഡ് മൈക്രോബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ള എംഎസ് സി മൈക്രോബയോളജി പാസ്സായ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട് (ഒഴിവ് - 1).

 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് (3 മാസം). താല്പര്യമുളള ഉദ്യോഗാർത്ഥികൾ 'വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസൽ രേഖകൾ സഹിതം ഒക്ടോബർ 13 ന് രാവിലെ 11 ന് നേരിട്ട് ഹാജരാകണം.

വിലാസം: സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻറ് അഗ്രി പ്രോഡക്ട്സ്, നെട്ടൂര്‍ .പി.ഒ, 682040. ഫോൺ 9447393456.

🔺സി.ഇ.ടിയിൽ കംപ്യൂട്ടർ പ്രോഗ്രാമർ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

 താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 10നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം -16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain