🔺സെക്യൂരിറ്റി ജോലി
യോഗ്യത- എസ്.എസ്.എല്‍.സി, ഡ്രൈവിംഗ് ലൈസന്‍സ് അഭികാമ്യം, വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും.
🔺ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍
യോഗ്യത : എസ്.എസ്.എല്‍സി, ഐ.ടി.ഐ, വയര്‍മാന്‍ ലൈസന്‍സ്, മുന്‍ പരിചയം അഭികാമ്യം.
🔺പമ്പ് ഓപ്പറേറ്റര്‍
വാട്ടര്‍ ട്രീറ്റ്മെന്റ് സിസ്റ്റം കൈകാര്യം ചെയ്യുന്നതില്‍ മുന്‍ പരിചയം. കോളേജിനടുത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
🔺ഓഫീസ് അസിസ്റ്റന്റ്
യോഗ്യത: പ്രീഡിഗ്രി,പ്ലസ്ടൂ, ടൈപ്പ് റൈറ്റിംഗ് മലയാളം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം, മുന്‍പരിചയം അഭികാമ്യം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 3 ന് രാവിലെ 10 ന് കോളേജ് പി.ടി.എ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ജില്ലാ:വയനാട് എഞ്ചിനീയറിംഗ് കോളേജ്
മറ്റു നിരവധി ജോലി ഒഴിവുകളും
🔺അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു
മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍മാരുടേയും, അങ്കണവാടി ഹെല്‍പ്പര്‍മാരുടേയും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
അപേക്ഷകരുടെ പ്രായം 01.01.2023 -ല്‍ 18 വയസ്സ് പൂര്‍ത്തിയാക്കേണ്ടതും. 46 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ് അപേക്ഷകള്‍ 17.10.2023 വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0485 2814205.
🔺കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം (മാസം 30,000 രൂപ) അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ (അലോപ്പതി) നിയമിക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 10ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. എം.ബി.ബി.എസും ടി.സി.എം.സി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.