ജൽ ജീവൻ മിഷനിൽ ഇന്റർവ്യു വഴി ജോലി നേടാം | Jal jeevan mission job apply now

ജൽ ജീവൻ മിഷനിൽ ഇന്റർവ്യു വഴി ജോലി നേടാം | Jal jeevan mission job apply now
നിപ നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവെച്ച, കോഴിക്കോട് ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ ഡിവിഷന് കീഴിൽ ജില്ലയിലെ വിവിധ ജല പരിശോധനാ ലാബുകളിലെ ജൽജീവൻ മിഷൻ താൽക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 25, 26 തിയ്യതികളിൽ നടക്കും.

ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ: (യോഗ്യത: ബി.എസ്.സി. കെമിസ്ട്രി, മൈക്രോബയോളജി, ജല പരിശോധനാ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി ഉള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം)

സാംപ്ലിങ് അസ്സിസ്റ്റന്റ്: (എസ്.എസ്.എൽ.സി, ശാരീരികക്ഷമത ) തസ്തികകളിൽ പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പ്രായപരിധി നാൽപ്പത് വയസ്സ്.

ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ (കെമിസ്റ്റ്/ ബാക്റ്റീരിയോളജി) തസ്തികളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 25ന് രാവിലെ 11നും സാംപ്ലിംഗ് അസി. അഭിമുഖം സെപ്റ്റംബർ 26ന് രാവിലെ 11നും മലാപ്പറമ്പിലെ ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിൽ നടക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

🔺ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ ഒരു വീഡിയോ എഡിറ്ററെ നിയമിക്കുന്നു.

ന്യൂസ് ക്ലിപ്പുകൾ തയ്യാറാക്കൽ, ലൈവ് ട്രാൻസ്മിഷൻ സ്വിച്ചിംഗ്, ഓൺലൈൻ എഡിറ്റിംഗ്, വീഡിയോ ഫുട്ടേജിന്റെ അപ് ലോഡിംഗ്, ഡോക്കുമെന്ററികൾ തയ്യറാക്കൽ, സോഷ്യൽ മീഡിയയ്ക്കുവേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകൾ തയ്യാറാക്കൽ, തുടങ്ങിയവ ചുമതലകളിൽ ഉൾപ്പെടുന്നു.

പ്രായപരിധി 35 വയസ്. വിദ്യാഭ്യസ യോഗ്യത പ്ലസ് ടുവും വീഡിയോ എഡിറ്റംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും പ്രമുഖ ടെലിവിഷൻ ചാനലിൽ വീഡിയോ എഡിറ്റിംഗിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അഡോബ് പ്രീമിയർ പുതിയ വേർഷനിൽ പ്രാവീണ്യവും.

എഡിറ്റിംഗ് സോഫ്റ്റ്വെയർ ഉള്ള ലാപ് ടോപ് സ്വന്തമായുള്ളത് അഭികാമ്യം. പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ സെപ്റ്റംബർ 25 നകം ഈ മെയിലിൽ ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain