ജോബ് ഫെസ്റ്റ് വഴി വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം. Job fest 2023

ജോബ് ഫെസ്റ്റ് വഴി വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം. Job fest 2023


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ. നിരവധി സ്ഥാപനങ്ങളിൽ ജോലി അവസരം.
മറ്റു ജില്ലകളിലെ ഒഴിവുകൾ അടുത്ത ഇടുന്ന പോസ്റ്റിൽ ഷെയർ ചെയ്യുന്നതായിരിക്കും.

ജോബ് ഫെസ്റ്റ് 14 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരി മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ സഹകരണത്തോടെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനായി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

വടക്കഞ്ചേരി സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ സെപ്റ്റംബർ 14 ന് നടക്കുന്ന തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0491 2505204, 0491 2505435, empcentre.palakkad@gmail.com

✅ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 12 ന് രാവിലെ 10.30 മണിക്ക് അഭിമുഖം നടത്തും.

യോഗ്യത എസ് എസ് എല്‍ സി, പ്ലസ്ടു, അല്ലെങ്കില്‍ കൂടുതല്‍ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളതും ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ എല്ലാവര്‍ക്കും മൂന്ന് ബയോഡാറ്റയുമായി എത്തി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

നൈപുണ്യപരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും എംപ്ലോയബിലിറ്റി സെന്ററില്‍ നടത്തും.
ഫോണ്‍ 04742740615, 7012212473.
സ്ഥലം : കൊല്ലം

✅ അക്കൗണ്ടന്റ് ഒഴിവ്

വനിതാ ശിശു വികസന വകുപ്പിലെ പോഷൻ അഭിയാൻ 2.0 യിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് വിരമിച്ച ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ അക്കൗണ്ടന്റായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം/ഓഡിറ്റ് ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 2023 ജനുവരി 1 അനുസരിച്ച് 65 വയസ് കവിയരുത്. മാസശമ്പളം 30,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. അപേക്ഷിക്കേണ്ട വിലാസം ഡയറക്ടർ വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. അപേക്ഷയുടെ മാതൃകക്കായി wcd.kerala.gov.in സന്ദർശിക്കുക

✅ മെഗാ തൊഴിൽ മേള 16ന്.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്തംബർ 16ന് ദ്യൂതീ എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മട്ടന്നൂർ ഗവ.പോളിടെക്നിക് കോളേജിൽ രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ വിവിധ മേഖലകളിലെ 50 ലേറെ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും.

യോഗ്യത : എസ് എസ് എൽ സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. മേളയുടെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവ്വഹിക്കും. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിക്കും. ഫോൺ. 0497 2707610, 6282942066.


എന്ന ലിങ്കിൽ സെപ്റ്റംബർ 15നകം പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain