ഗവ :താത്കാലിക ജോലി ഒഴിവുകൾ, ഇന്നു വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, kerala government temporary jobs kerala 2023

ഗവ :താത്കാലിക ജോലി ഒഴിവുകൾ, ഇന്നു വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, kerala government temporary jobs kerala 2023 


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ഗവ:താത്കാലിക ജോലി ഒഴിവുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

🔺ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പാലക്കാട് ഗവ:ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ആര്‍ ആന്‍ഡ് എസി) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍.സി യാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 12 ന് രാവിലെ 10 ന് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9447522338

🔺നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള 11 ന് നടത്തുന്നു 

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സെപ്റ്റംബര്‍ 11 ന് മലമ്പുഴ ഗവ:ഐ.ടി.ഐ ക്യാമ്പസില്‍ നടക്കും. മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള എന്‍.ടി.സി/എസ്.ടി.സി (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്) കരസ്ഥമാക്കിയ ട്രെയിനികള്‍ 11 ന് രാവിലെ 9 ന് മലമ്പുഴ ഗവ:ഐ.ടി.ഐ ക്യാമ്പസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 9947300036, 8111976027, 0491-2815761

🔺റേഷൻ കട ലൈസൻസി അപേക്ഷ ക്ഷണിച്ചു 

ചാലക്കുടി താലൂക്കിലെ കുഴൂർ പഞ്ചായത്ത്‌ വാർഡ് ഏഴിൽ കൊച്ചുകടവ് പ്രദേശത്ത് പുതിയ റേഷൻ കടയ്ക്ക് ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി വിഭാഗത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 21നും 62നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി/ തത്തുല്യ യോഗ്യത വിജയിച്ചവരാകണം അപേക്ഷകർ. നിശ്ചിത ഫോമിലുള്ള അപേക്ഷ ഒക്ടോബർ 10ന് രാവിലെ 11 നകം നേരിട്ടോ/ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസർക്ക് സമർപ്പിക്കണം. വിവരങ്ങൾ www.civilsupplieskerala.gov.in ലും ജില്ലാ/ താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0487 2360046.

🔺എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം നടത്തുന്നു 

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ 16 ന് രാവിലെ 10 മുതല്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത പ്ലസ് ടു (ആൺ), ഐടിഐ, ഡിഗ്രി, പിജി, എംബിഎ, എം.എച്ച്.ആര്‍.എം, ഡിപ്ലോമ ബി.ടെക്ക് (ആൺ). പ്രായം 18-35. താത്പര്യമുളളവര്‍ 15.09.2023 നകം emp.centreekm@gmail.com ഇ-മെയില്‍ മുഖേന അപേക്ഷിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 0484-2422452, 2427494.

🔺അസിസ്റ്റന്റ് പ്രൊഫസർ താത്കാലിക നിയമനം നടത്തുന്നു 

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് ആന്‍റ് എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിയമനത്തിന് മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ സെപ്റ്റംബർ 14 രാവിലെ 10 ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി (അസലും, പകർപ്പും )നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് (www.mec.ac.in)

🔺റസിഡന്റ് മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

🔺റസിഡന്റ് മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain