കേരളത്തിലെ എല്ലാ ജില്ലകളിലും തൊഴിൽമേള വഴി ജോലി നേടാം , Mega job fair in kerala

കേരളത്തിലെ എല്ലാ ജില്ലകളിലും തൊഴിൽമേള വഴി ജോലി നേടാം | Mega job fair in kerala
കേരളത്തിലെ എല്ലാ ജില്ലകളിലും തൊഴിൽമേള വഴി ജോലി നേടാം | Mega job fair in kerala 
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും.

 ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ജോബ് ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി തൊഴിലന്വേഷകർ കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ഫെയറിൽ അപ്ലൈ ചെയ്യുകയും വേണം.

തൊഴിൽ മേള നടക്കുന്ന വേദികളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
തൊഴിൽമേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളിൽ നിന്നും ലഭിക്കും.

സംസ്ഥാനതല ഉദ്ഘാടനം 29ന് ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ നടത്തും.
സെപ്റ്റംബർ 29ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ, എറണാകുളം കളമശേരി ഐ.ടി.ഐ, കണ്ണൂർ ഐ.ടി.ഐ എന്നിവിടങ്ങളിലും, ഒക്ടോബർ 3ന് കോട്ടയം ഏറ്റുമാനൂർ ഐ.ടി.ഐ, കോഴിക്കോട് ഐ.ടി.ഐ എന്നിവിടങ്ങളിലും, 4ന് തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിലും 5ന് ആലപ്പുഴ ചെങ്ങന്നൂർ ഐ.ടി.ഐ,

ഇടുക്കി കട്ടപ്പന ഐ.ടി.ഐ, പാലക്കാട് മലമ്പുഴ ഐ.ടി.ഐ എന്നിവിടങ്ങളിലും 7ന് പത്തനംതിട്ട ചെന്നീർക്കര ഐ.ടി.ഐ, തൃശ്ശൂർ ചാലക്കുടി ഐ.ടി.ഐ, വയനാട് കൽപ്പറ്റ ഐ.ടി.ഐകളിലും, 10ന് മലപ്പുറം അരീക്കോട് ഐ.ടി.ഐ, കാസർഗോഡ് ഐ.ടി.ഐ എന്നിങ്ങനെയാണ് ജോബ് ഫെയർ.

🔺അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹയർ സെക്കണ്ടറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യത ഉണ്ടായിരിക്കണം. നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ സെപ്റ്റംബർ 29 ന് രാവിലെ 11മണിക്കാണ് അഭിമുഖം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം സമയത്ത് സ്കൂളിൽ ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain