കേരളോത്സവം 2023 ലേക്ക് വിധികർത്താക്കൾ പോസ്റ്റിൽ ജോലി നേടാം

കേരളോത്സവം 2023 ലേക്ക് വിധികർത്താക്കൾ പോസ്റ്റിൽ ജോലി നേടാം
കോഴിക്കോട് ജില്ലാതല കേരളോത്സവം 2023 ന്റെ ഭാഗമായി വിവിധകലാ മത്സരങ്ങളിൽ വിധി നിർണയം നടത്തുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ക്ഷണിച്ചു.
വിധിനിർണ്ണയം നടത്തുന്ന ഐറ്റങ്ങൾ, പ്രതീക്ഷിക്കുന്ന പ്രതിഫലം, യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പ്, ബയോഡേറ്റ എന്നിവ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 'സെക്രട്ടറി/ജനറൽ കൺവീനർ, ജില്ലാ കേരളോത്സവം, ജില്ലാ പഞ്ചായത്ത്, സിവിൽ സ്റ്റേഷൻ പി.ഒ, കോഴിക്കോട്-673020' എന്ന വിലാസത്തിൽ 2023 ഒക്ടോബർ 31 നു മുൻപായി ലഭിക്കും വിധം സമർപ്പിക്കേണ്ടതാണ്.

🔺പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം പാലപ്പെട്ടി മത്സ്യഗ്രാമത്തിൽ സാഗർ മിത്ര ഒഴിവിലേക്ക് അഞ്ച് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഫിഷറീസ് സയൻസ്/ മറൈൻ ബയോളജി/ സുവോളജി എന്നിവയിൽ ഏതെങ്കിലും ബിരുദമാണ് യോഗ്യത. വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ളവരും പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്നവരുമായ 35 വയസ്സിൽ കുറയാത്ത പ്രായമുള്ളവരുമായിരിക്കണം.

പാലപ്പെട്ടി, വെളിയംങ്കോട്, പൊന്നാനി എന്നിവിടങ്ങളിലുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. പ്രതിമാസം 15000 രൂപ ലഭിക്കും.


അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും പൊന്നാനിയിൽ പ്രവർത്തിക്കുന്ന പൊന്നാനി മത്സ്യഭവനിൽ ലഭ്യമാണ്. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയുമായി ഒക്ടോബർ 30ന് തിങ്കളാഴ്ച രാവിലെ പത്തിന് ചന്തപ്പടി ജംഗ്ഷനിൽ സബ് ട്രഷറിക്ക് സമീപം പ്രവർത്തിക്കുന്ന മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകേണ്ടതാണ്.

🔺കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ ബേക്കർ ആന്റ് കൺഫെക്ഷനർ, ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡുകളിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളജി ഡിഗ്രി/ ഡിപ്പോമ ഉള്ളവർക്കും അതാത് ട്രേഡുകളിൽ എൻ.റ്റി.സി/ എൻ.എ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഒക്ടോബർ 28 ന് രാവിലെ 10 ന് ഐ.ടി.ഐയിൽ ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain