അവസാന മണിക്കൂറുകൾ. ഇത് നഷ്ടപ്പെടുത്തണ്ട.32 ലക്ഷം രൂപ വരെ വാർഷിക ശമ്പളം.

അവസാന മണിക്കൂറുകൾ. ഇത് നഷ്ടപ്പെടുത്തണ്ട.32 ലക്ഷം രൂപ വരെ വാർഷിക ശമ്പളം.


ഇന്ന് കൂടി രജിസ്റ്റർ ചെയ്യാം. ഐ ടി, ബാങ്കിംഗ്, കൺസ്ട്രക്ഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ്, ഡ്രോൺ ഓപ്പറേറ്റർ, കണ്ടന്റ് ഡെവലപ്പർ, എച്ച് ആർ എക്സിക്യൂട്ടീവ്, ടെലികോളർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തുടങ്ങിയ നിരവധി മേഖലകളിലായി പുതു മുഖങ്ങൾക്കും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും അനവധി അവസരങ്ങൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.

2 ലക്ഷം രൂപ മുതൽ 32 ലക്ഷം രൂപ വരെയുള്ള ശമ്പളത്തിൽ ജോലി.അസാപ് കേരള വഴി നിരവധി തൊഴിലവസരങ്ങൾ.

അസാപ് കേരളയുടെ നേതൃത്വത്തിൽ തൃശൂർ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്(ഓട്ടോണോമസ്) ൽ ഒക്ടോബർ 27 ന് ആസ്പയർ 2023 എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

ഐ.ടി, ബാങ്കിംഗ് ഫിനാൻഷ്യൽ സർവ്വീസസ് ആൻഡ് ഇൻഷുറൻസ്, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള തൊഴിലവസരങ്ങളിലേക്ക് അസാപ് കോഴ്സുകൾ പഠിച്ചിറങ്ങിയതും അല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ഈ പ്ലേസ്മെന്റ് ഡ്രൈവിൽ എത്ത്നസ്, എൽ & ടി, സീഗൾ, ഐ.സി.എൽ ഫിൻകോർപ്, ഹൈകോൺ, ഡിജിപെർഫോം, ധനലക്ഷ്മി ബാങ്ക്, ജീവൻ ഇൻഫോടെക്, തുടങ്ങി പതിനഞ്ചോളം കമ്പനികൾ പങ്കെടുക്കും.

പ്ലേസ്മെന്റ് ഡ്രൈവിൽ പുതുമുഖങ്ങൾക്ക് മാത്രമല്ല വിവിധമേഖലകളിൽ അനുഭവ സമ്പത്തുള്ളവർക്കും കൂടി പങ്കെടുക്കാം. പ്രതിമാസം പതിനായിരം മുതൽ ഒരു ലക്ഷം രൂപയിലധികം വരെ ശമ്പളം ലഭിക്കുന്ന ജോലികൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഉദ്യോഗാർഥികൾക്ക് ലഭിക്കാൻ തൊഴിൽ മേള സഹായിക്കും.

രജിസ്ട്രേഷൻ അവസാനിക്കുന്നത് : ഒക്ടോബർ 24.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain