എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവ് ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം. ഓൺലൈൻ അപേക്ഷ 2023 നവംബർ 1- 30 വരെ.

യോഗ്യത: മൂന്നു വർഷ ബിഎസ്സി ബിരുദം (ഫിസിക്സും മാത്സും പഠിച്ച്) അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ബിരുദം ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സും മാത്സും പഠിച്ചിരിക്കണം), ഇംഗ്ലീഷിൽ പ്രാവീണ്യം
പ്രായപരിധി: 27. അർഹർക്ക് ഇളവ്
ശമ്പളം: 40,000-1,40,000.

ഫീസ്: 1000 രൂപ ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയ അപ്രന്റിസുകൾ എന്നിവർക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തു പരീക്ഷ, വോയ്സ് ടെസ്റ്റ്, സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, ബാക്ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവ മുഖേന. കൂടുതൽ വിവരങ്ങൾക്ക് www.aai.aero സന്ദർശിക്കുക.

AAICLAS: 436 അസിസ്റ്റന്റ് ഒഴിവ്

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ 436 അസിസ്റ്റന്റ് (സെക്യൂരിറ്റി) ഒഴിവ്.


കോഴിക്കോട്, ചെന്നൈ, കൊൽക്കത്ത, ഗോവ, വാരാണസി, ശ്രീനഗർ, വഡോദര, തിരുപ്പതി, വി സാഗ്, മധുരൈ, തൃച്ചി, റായ്പൂർ, റാഞ്ചി, ഭുവനേ ശ്വർ, പോർട് ബ്ലെയർ, അഗർത്തല, ഗ്വാളിയാർ, അമൃത്സർ, ലേ, ഡെറാഡൂൺ, പുണെ, ഇൻഡോർ, സൂറത്ത് എന്നിവിടങ്ങളിലാണ് അവസരം.
3 വർഷ കരാർ നിയമനം. 2023 നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: 60% മാർക്കോടെ പ്ലസ്ടു (പട്ടിക വിഭാഗത്തിന് 55%), ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശിക ഭാഷയിൽ പ്രാവീണ്യം

പ്രായപരിധി: 27. അർഹർക്ക് ഇളവ്
ശമ്പളം : (1, 2, 3 വർഷങ്ങളിൽ ): 21,500, 22,000: 22,500.

ഫീസ്: 500, പട്ടികവിഭാഗം, ഇഡബ്ല്യുഎസ്
സ്ത്രീകൾ എന്നിവർക്ക് 100. അപേക്ഷ സമർപ്പിക്കാനും മറ്റ് വിവരങ്ങൾക്കും
www.aaiclas.aero സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain