ഭാരത് ഇലക്ട്രോണിക്സ് ജോലി നേടാം | BEL Recruitment 2023

ഭാരത് ഇലക്ട്രോണിക്സ് ജോലി നേടാം
ഭാരത് ഇലക്ട്രോണിക്സ് ജോലി നേടാം/ BEL Recruitment 2023

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികക ളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ വ്യവസ്ഥയിൽ ഗാസിയാബാദ് യൂണിറ്റിലാണ് നിയമനം.

ട്രെയിനി എൻജിനീയർ 1:
ഒഴിവ്- 5, ശമ്പളം: ആദ്യ വർഷത്തിൽ 30000 രൂപ. രണ്ട്, മൂന്ന് വർഷങ്ങളിൽ 5000 രൂപവീതം അധികമായി ലഭിക്കും. പ്രായം: 28 കവിയരുത്.

യോഗ്യത: 55 ശതമാനം മാർക്കോടു കൂടി എൻജിനീയറിങ് കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലുള്ള ബി.ഇ./ ബി.ടെക്, സി++, ജാവ, അൽഗോരിതം ഡെവലപ്മെന്റ്, പൈതൺ, എസ്.ഡബ്ല്യു. ഡോക്യുമെന്റേഷനിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രോജക്ട് എൻജിനീയർ 1:
ഒഴിവ്- 13,
ശമ്പളം: ആദ്യവർഷത്തിൽ – 40000 രൂപ. രണ്ട്, മൂന്ന്, നാല് വർഷങ്ങളിൽ 5000 രൂപവീതം അധിക മായി ലഭിക്കും.

പ്രായം: 32 കവിയരുത്.
യോഗ്യത: 55 ശതമാനം മാർ ക്കോടുകൂടി എൻജിനീയറിങ് കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലുള്ള ബി.ഇ./ ബി.ടെക്, സി++, ജാവ, അൽഗോരിതം ഡെവലപ്മെന്റ്, പൈതൺ, എസ്.ഡബ്ല്യു. ഡോക്യുമെന്റേഷനിൻ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ട്രെയിനി എൻജിനീയർ തസ്തികയിൽ 177 രൂപ, പ്രോജക്ട് എൻജിനീയർ 472 രൂപ എന്നിങ്ങ നെയാണ് അപേക്ഷാ ഫീസ് (ഭിന്നശേഷി/എസ്.സി./എസ്.ടി. വിഭാഗ ക്കാർക്ക് ഫീസില്ല).

വിശദവിവരങ്ങൾക്ക് www.bel-india.in വെബ്സൈറ്റ് സന്ദർശി ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 14

WEBSITE: www.bel-india.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain