കേരള സർക്കാരിന് കീഴിൽ ജോലി അന്വേഷിക്കുന്നവർക്കായുള്ള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ

കേരള സർക്കാരിന് കീഴിൽ ജോലി അന്വേഷിക്കുന്നവർക്കായുള്ള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ ആണ് താഴെ കൊടുക്കുന്നത്. ജോലി അന്വേഷകർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.
എൻവയോൺമെന്റൽ ഓഫീസർ, അസിസ്റ്റന്റ് ജോലി ഒഴിവുകൾ

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിത ആഘാതനിർണയ അതോറിറ്റിയിൽ എൻവയോൺമെന്റൽ ഓഫീസർ, അസിസ്റ്റന്റ് എൻവയോൺമെന്റൽ ഓഫീസർ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

 അപേക്ഷകളും അനുബന്ധരേഖകളും ഒക്ടോബർ 16 നു വൈകിട്ട് അഞ്ചിനു മുൻപായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവന്തപുരം – 695001, ഫോൺ 0471-2326264 (ഓഫീസ്) ഇമെയിൽ environmentdirectorate@gmail.com എന്ന വലാസത്തിൽ ലഭ്യമാക്കണം.

🆕 കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഒഴിവുകൾ

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ആയ, ഫീമെയിൽ ഗൈഡ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ ഒമ്പതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. ആയ തസ്തികയിൽ അപേക്ഷിക്കുന്നതിന് മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.
ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയമുള്ളവരും ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരുമായിരിക്കണം. ഫീമെയിൽ ഗൈഡ് തസ്തികയിൽ എസ്.എസ്.എൽ.സി / തത്തുല്യയോഗ്യത, ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം എന്നിവയും വേണം.

ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10ന് ബയോഡാറ്റയും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. ഈ രണ്ട് തസ്തികയിലും ഓരോ ഒഴിവുകളാണുള്ളത്. ബന്ധപ്പെടേണ്ട വിലാസം: കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.

🆕ദിവസ വേതനത്തിൽ താത്കാലിക നിയമനം നടത്തും.

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ ഫിസിക്‌സ് വിഭാഗം അസി.പ്രൊഫസർ, ഇൻസ്ട്രുമെന്റേഷൻ വിഭാഗം ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.

ഫിസിക്‌സ് വിഭാഗം അസി. പ്രൊഫസർ, ഇൻസ്ട്രുമെന്റേഷൻ വിഭാഗം ലക്ചറർ തസ്തികകളിൽ ഒക്ടോബർ അഞ്ചിനും ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ഒക്ടോബർ ആറിനുമാണ് ഇന്റർവ്യൂ. താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നിശ്ചിത ദിവസം രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. കുടുതൽ വിവരങ്ങൾക്ക്: 0471-2491682.

🆕 ലൈബ്രേറിയൻ

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളജുകളിലെ ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള സർവകലാശാല ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾ www.simet.in ലും 0471 2302400 എന്ന നമ്പറിലും ലഭിക്കും.

🆕 സിമെറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ ജോലി 

കേരള സർക്കാർ സ്ഥാപമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളജുകളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്സിംഗ്) – തിളപ്പറമ്പ, ധർമടം, താനൂർ, നൂറനാട്, കോന്നി), ലക്ചറർ (നഴ്സിംഗ്) – ഉദുമ, മലമ്പുഴ, പള്ളുരുത്തി, തളിപ്പറമ്പ, ധർമ്മടം, താനൂർ, നൂറനാട്, കോന്നി, നെയ്യാറ്റിൻകര, വർക്കല) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 15 ഉം ലക്ചറർ തസ്തികയിൽ 25 ഒഴിവുമുണ്ട്. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: 0471 2302400, www.simet.in

🆕സി.ഇ.ടിയിൽ കംപ്യൂട്ടർ പ്രോഗ്രാമർ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 10നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം -16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

🆕 മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം (മാസം 30,000 രൂപ) അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ (അലോപ്പതി) നിയമിക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 10ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും.

എം.ബി.ബി.എസും ടി.സി.എം.സി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

🆕 സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന ആർ. പരമേശ്വരൻപിള്ള മെമോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പാൾ തസ്തികയിൽ ഒഴിവുണ്ട്.

യോഗ്യത: ബിരുദാനന്തര ബിരുദവും (55 ശതമാനത്തിൽ കുറയാത്ത മാർക്ക്), 10 വർഷത്തെ അധ്യാപന പരിചയവും പി.എച്ച്.ഡിയും മാനേജ്‌മെന്റ്‌, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസിലുള്ള പി.ജി. അഭികാമ്യം. അംഗീകൃത കോളജുകളിൽ നിന്നും വിരമിച്ച പ്രിൻസിപ്പാൾമാർക്ക് മുൻഗണന.

താൽപര്യമുള്ളവർ ഒക്ടോബർ ആറിനു രാവിലെ 11ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 – 2320420

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain