സർക്കാർ ആശുപത്രിയിൽ അറ്റൻഡർ ആവാം മറ്റു നിരവധി ജോലി ഒഴിവുകളും

സർക്കാർ ആശുപത്രിയിൽ അറ്റൻഡർ ആവാം മറ്റു നിരവധി ജോലി ഒഴിവുകളും.

ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

തസ്തിക, യോഗ്യത, അഭിമുഖ തീയതി, സമയം എന്ന ക്രമത്തിൽ.


1) ഇലക്ട്രീഷ്യൻ -എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്- ഇലക്ട്രീഷ്യൻ, പ്രവൃത്തി പരിചയം അഭികാമ്യം- ഒക്ടോബർ മൂന്നിന് രാവിലെ 11 മണി.

2) പ്ലംബർ-എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്-പ്ലംബർ, പ്രവൃത്തി പരിചയം അഭികാമ്യം-ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ട് മണി.

3) അറ്റൻഡർ-എസ് എസ് എൽ സി/തത്തുല്യം, പി എസ് സി അംഗീകൃതം (വനിതകൾ മാത്രം)-ഒക്ടോബർ നാലിന് രാവിലെ 11 മണി.

4) വാച്ചർ-എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃതം -ഒക്ടോബർ നാലിന് ഉച്ചക്ക് രണ്ട് മണി.

5) സ്ട്രക്ചർ ക്യാരിയർ-എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃതം-ഒക്ടോബർ അഞ്ചിന് രാവിലെ 11 മണി.

6) ധോബി-എസ് എസ് എൽ സി/തത്തുല്യം, പി എസ് സി അംഗീകൃതം-വനിതകൾ മാത്രം-ഒക്ടോബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി.

താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നേരിട്ടുള്ള അഭിമുഖത്തിന് കണ്ണൂർ പരിയാരം ഗവ. ആയുർവേദ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain