ആരോഗ്യ കേരളം; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കേരളം; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

📓മെഡിക്കല്‍ ഓഫീസര്‍, ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നേഴ്‌സ്,

📓സീനിയര്‍ ടിബി ലാബോറട്ടറി സൂപ്പര്‍വൈസര്‍ (എസ്.ടി.എല്‍.എസ്.),

📓ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,

📓സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ് കെയര്‍)

 എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുന്നവര്‍ ജനന തിയ്യതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും അവയുടെ പകര്‍പ്പുകളും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി.) സഹിതം ഒക്ടോബര്‍ 31 ന് വൈകീട്ട് 5 നകം താഴെ കൊടുത്ത അഡ്രസ്സിൽ ഉപേക്ഷിക്കുക.

അഡ്രസ്സ് വിവരങ്ങൾ

 ആരോഗ്യകേരളം, തൃശ്ശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. CLICK HERE

മറ്റു ജോലി ഒഴിവുകൾ

🆕 ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്നീ വകുപ്പുകളില്‍ ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത - പ്രസ്തുത വിഷയത്തില്‍ ബിടെക്/ തത്തുല്യ യോഗ്യത. ഒഴിവുകളുടെ എണ്ണം - ഓരോന്ന് വീതം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 30 (തിങ്കള്‍) രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം.

🆕 ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം വനിതാ ഐ.ടി.ഐയിൽ കമ്പ്യൂട്ടര്‍ എയ്ഡഡ്‌ എംബ്രോയിഡറി ആന്‍ഡ്‌ ഡിസൈന്‍ ട്രേഡിലേയ്ക്ക്‌ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്‌, സെക്രട്ടേറിയൽ പ്രാക്ടീസ്‌ ഇംഗ്ലീഷ്‌ ട്രേഡിലേയ്ക്ക്‌ EWS വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്‌ ഫാഷന്‍ ഡിസൈന്‍ & ടെക്നോളജി ട്രേഡിലേയ്ക്ക്‌ വിശ്വകര്‍മ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്‌, ഫ്രണ്ട്‌ ഓഫീസ്‌ അസിസ്റ്റന്റ്‌ ട്രേഡിലേയ്ക്ക്‌ പൊതു വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്‌ എന്നിവയിലേക്ക്‌ താത്കാലിക ഇൻസ്ട്രക്ടര്‍മാരുടെ ഇന്റര്‍വ്യൂ നടത്തുന്നു.

താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങള്‍ക്ക്‌: 9747167302.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain