കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ).
നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ.

തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെൻഡും നൽകും. ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും.

ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 28നു മുൻപ് ഇമെയിൽ ചെയ്യുക.

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


കെൽട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ്, അനിമേഷൻ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
താൽപര്യമുള്ളവർ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ് സ്റ്റന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain