ആശുപത്രിയിൽ ജോലിയും , റെയിൽവേ ഗേറ്റ് മാൻ ജോലിയും മറ്റു നിരവധി ജോലി ഒഴിവുകളും, പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുകാ.
🔺താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ജോലി ജോലി
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലിക നിയമനം. അപേക്ഷകര്‍ എക്‌സ് സര്‍വീസ് മാന്‍ ആയിരിക്കണം. പ്രായപരിധി 55. ശാരീരിക, മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തവർ ആയിരിക്കണം.
വേതനം അതത് കാലങ്ങളില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
🔺കരാര്‍ നിയമനം വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം
പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് 15 വര്‍ഷം സൈനിക സേവനവും 50 വയസ്സില്‍ താഴെ പ്രായവും എസ്എസ്എല്‍സി/തത്തുല്ല്യ വിദ്യാഭ്യാസ യോഗ്യതയും മെഡിയ്ക്കല്‍ കാറ്റഗറി ഷേപ്പ്-1 ആയതുമായ ഇടുക്കി ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായ ബന്ധപ്പെടുക.
ഫോണ്‍: 04862222904. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകളോടൊപ്പം ഒക്ടോബര്‍ 16 ന് രാവിലെ 11 മണിയ്ക്ക് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ലഭ്യമാക്കണം.
സി ആം ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസെപ്പ് പദ്ധതിക്ക് കീഴിലുള്ള സി ആം ടെക്നീഷ്യൻ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. സയൻസ് വിഷയത്തിൽ പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയും റേഡിയോളജി ടെക്നോളജിയിൽ ഡിപ്ലോമയുമുള്ള 18 നും 36നും മധ്യ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർക്ക് യോഗ്യത,വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഒക്ടോബർ 13ന്
(വെള്ളിയാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി സി എം ഹാളിൽ രാവിലെ 11.30ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. അന്നേദിവസം രാവിലെ 10.30 ന് രജിസ്ട്രേഷൻ ആരംഭിക്കും.
ഫോൺ : 0484 2754000
🔺സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷിക്കാം
ജില്ലയിലെ ആലത്തൂര്‍, ഒറ്റപ്പാലം, ചിറ്റൂര്‍, പട്ടാമ്പി താലൂക്കുകളിലെ റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷിക്കാം. ആലത്തൂരില്‍ കഴനിചുങ്കം, ഒറ്റപ്പാലത്ത് പാണ്ടമംഗലം, ചിറ്റൂരില്‍ പോത്തുണ്ടി, പട്ടാമ്പിയില്‍ തിരുവേഗപ്പുറ എന്നിവിടങ്ങളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒറ്റപ്പാലം വരോടിലേക്ക് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ചിറ്റുര്‍ അലയാറിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ 21 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള തുടര്‍ച്ചയായി മൂന്ന് വര്‍ഷം എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്/ നഗരസഭ എന്നിവിടങ്ങളിലെ സ്ഥിര താമസക്കാരനായിരിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അന്നേദിവസം 3.30 ന് തുറക്കും. ഫോണ്‍: 0491-2505541.
🔺ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം
ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴിലുള്ള ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍ സെന്ററില്‍ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. കെ.ജി.ടി.ഇ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി അല്ലെങ്കില്‍ ഐ.ടി.ഐ. ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 11 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.