സ്റ്റേറ്റ് നിർഭയ സെല്ലിൽ പത്താം ക്ലാസ് ഉള്ളവർക്ക് ജോലി നേടാം

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്തേ വിങ്സ് ടു ഫ്ളൈ എന്ന സന്നദ്ധ സംഘടന തിരുവനന്തപുരം വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. 30 വയസിന് താഴെ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യുവാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് അപേക്ഷിക്കാം.

അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.

താത്പര്യമുള്ളവർക്ക് ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

🔺മൃഗസംരക്ഷണ വകുപ്പ് കട്ടപ്പന, അഴുത ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ വെറ്റിനറി ഡോക്ടർമാരെ നിയമിക്കുന്നു. കട്ടപ്പന ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെയുള്ള ഫസ്റ്റ് ഷിഫ്റ്റിലേക്കും, രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് അടിമാലി ബ്ലോക്കിലേക്കുമാണ് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.

ബാച്ചിലർ ഓഫ് വെറ്റിനറി സയൻസ് ആന്റ് ആനിമൽ ഹസ്ബന്ററി യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷുമുള്ള വെറ്ററിനറി ഡോക്ടർമാർക്ക് 90 ദിവസത്തേക്കാണ് നിയമനം. സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികൾ ഒക്ടോബർ 25ന് രാവിലെ 11 മണിയ്ക്ക് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൺസിലൽ രജിസ്ട്രേഷൻ സര്ട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയും പകർപ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
എംപ്ലോയ്മെന്റിൽ നിന്നും ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain