മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിലേക്ക് നഴ്സ് ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം,വേതന നിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം www.dme.kerala.gov.in ൽ ലഭിക്കും.
ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 25നും ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച 26നും രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും.
യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
മറ്റു ജോലി ഒഴിവുകളും
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വാണിയംകുളം ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. നാല് വര്‍ഷത്തെ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2227744.