മൃഗസംരക്ഷണ വകുപ്പിൽ ജോലി നേടാം പരീക്ഷ ഇല്ലാതെ ഇന്റർവ്യു വഴി.

വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനമുള്ളവർ ഒക്ടോബർ 17ന് രാവിലെ 10.30ന് ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേയ്ക്കോ ആയിരിക്കും നിയമനം.

🔺കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

ഒക്ടോബർ 20 രാവിലെ 11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം അഭികാമ്യം.

പ്രായപരിധി 40 വയസ്. വേതനം 45,000.
താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് ഫോട്ടോയും കൊണ്ടുവരണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain