വൃദ്ധസദനത്തിൽ എട്ടാം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ജോലി നേടാം

വൃദ്ധസദനത്തിൽ എട്ടാം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ജോലി നേടാം 

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, നേഴ്സ് തസ്തികകളിൽ കരാർ നിയമനം.മറ്റു ജോലി ഒഴിവുകളും 

ജില്ലയിൽ സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊടുവായൂർ ഗവ:വികലാംഗ വൃദ്ധസദനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, നേഴ്സ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ജോലിക്ക് താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.
🔹മൾട്ടി ടാസ് ക് കെയർ പ്രൊവൈഡർ
🔹യോഗ്യത :എട്ടാം ക്ലാസ് പാസ് ആയിരിക്കണം,

🔹നേഴ്സ്
🔹യോഗ്യത :പ്ലസ് ടു ജെ.പി.എച്ച്.എൻ കോഴ്സ് പാസായവർ ആയിരിക്കണം. 🔹പ്രായപരിധി 50 വയസ്സ്.

സർക്കാർ അംഗീകൃത വൃദ്ധസദനങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്കും, ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന.

 താത്പര്യമുള്ളവർ നവംബർ എട്ട് രാവിലെ 10.30 ന് രേഖകളുമായി ഗവ:വികലാംഗ വൃദ്ധസദനത്തിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923 251341


🆕 ഫാർമസി അസിസ്റ്റന്റ് ഒഴിവ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഫാർമസി അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ഏതെങ്കിലും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കാർഡിയോ തൊറാസിക് സർജറി ആൻഡ് കാർഡിയോ വാസ് കുലർ സർജറി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. 18 നും 41 നുമിടയിൽ പ്രായമുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ ഒന്നിനകം രജിസ്റ്റർ ചെയ്യണം

🆕 എച്ച്.എസ്.എ. ഒഴിവ്; അഭിമുഖം 30ന്

കോട്ടയം: പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ് കൂളിൽ എച്ച്.എസ്.എ. കണക്ക് അധ്യാപകന്റെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇതിനുള്ള അഭിമുഖം ഒക്ടോബർ 30ന് രാവിലെ 10.30ന് സ് കൂൾ ഓഫീസിൽ നടക്കും. യോഗ്യത: കണക്കിൽ ബിരുദം, ബി.എഡ്., കെ.ടെറ്റ്. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain