ഏഴാം ക്ലാസ്സ് പാസ്സ് ആയവർക്ക് ഡ്രൈവര്‍ കം അറ്റൻഡന്റ് ജോലി നേടാൻ അവസരം

ഏഴാം ക്ലാസ്സ് പാസ്സ് ആയവർക്ക് ഡ്രൈവര്‍ കം അറ്റൻഡന്റ് ജോലി നേടാൻ അവസരം.

അപേക്ഷ ക്ഷണിച്ചു :ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ കം അറ്റൻഡന്റ് തസ്തികയില്‍ ഈഴവ/ ബില്ലവ/ തിയ്യ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 28 നകം യോഗ്യത/ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

ഏഴാം ക്ലാസ്സ് പാസ്സ്/ സാധുവായ എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഈഴവ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് സമുദായക്കാരെയും ഓപ്പണ്‍ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ഫോൺ: 0484 2422458

മറ്റു നിരവധി ജോലികളും

1.മെഡിക്കൽ ഓഫീസർ നിയമനം

 തൃപ്പൂണിത്തുറ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ / കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ ഒക്ടോബർ 27ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്. എം.ബി.ബി.എസ് യോഗ്യതയും സ്ഥിരം ടി.സി.എം.സി / കൗൺസിൽ ഓഫ് മെഡിസിൻ കേരള സ്റ്റേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.

2.ഗവ. എ.വി.ടി.എസില്‍ താല്‍ക്കാലിക നിയമനം:

കളമശ്ശേരി ഗവ ഐടിഐ ക്യാമ്പസില്‍ വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റത്തില്‍ (ഗവ. എ.വി.ടി.എസ് ) വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ശനിയാഴ്ച്ച (ഒക്ടോബര്‍ 21) രാവിലെ 11ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 8089789828, 0484 2557275.

മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി പ്രതിമാസ വേതനം 24000 രൂപ. അഡ്വാന്‍സ്ഡ് വെല്‍ഡിങ് ട്രേഡില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ ടി സി, എന്‍ എ സിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള മുസ്ലിം വിഭാഗക്കാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 

ഡൊമസ്റ്റിക് അപ്ലയന്‍സ് മെയിന്റനന്‍സ് (ഇലക്ട്രിക്കല്‍) ട്രേഡില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ ടി സി, എന്‍ എ സിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ( ഓപ്പണ്‍) പങ്കെടുക്കാം.

3.കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനം.

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നവംബർ ഒന്നിന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. എം.ബി.ബി.എസ് / തുല്യ യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 0484 2386000.

4.ചീഫ് ടെക്നിക്കൽ എക്സാമിനർ ഡെപ്യൂട്ടേഷൻ ഒഴിവ്.

ധനകാര്യ (പരിശോധന - സാങ്കേതികം) വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം നം. 2324348/Admin-C2/9/2023/Fin). ഒക്ടോബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

5.പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2024 മാര്‍ച്ച് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വനയാത്രയിലുള്ള പ്രവര്‍ത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം.

ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain