ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

കാവശ്ശേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് താത്ക്കാലിക തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക മറ്റു നിരവധി ജോലി ഒഴിവുകളും.

ബി.കോം ബിരുദവും പി.ജി.ഡി.സി.എയുമാണ് അടിസ്ഥാന യോഗ്യത. അക്കൗണ്ടിങ് ആന്‍ഡ് ബുക്ക് കീപ്പിങ്ങില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഒന്‍പതിനകം സെക്രട്ടറി, കാവശ്ശേരി ഗ്രാമപഞ്ചായത്ത്, കാവശ്ശേരി പി.ഒ, പാലക്കാട് ജില്ല-678 543 എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 
ഫോണ്‍: 04922 222392.

മറ്റു ജോലി ഒഴിവുകളും

🆕 താത്കാലിക അധ്യാപക ഒഴിവ്

തൃശ്ശൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള തൃശ്ശൂർ വടക്കാഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലേക്ക് ഇംഗ്ലീഷ് ആന്റ് വർക്ക്പ്ലെയ്സ് സ്കിൽ താത്കാലിക അധ്യാപകനെ നിയമിക്കുന്നു. ഹയർ സെക്കൻഡറി (ഇംഗ്ലീഷ്) അധ്യാപക തസ്തികയുടെ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 11 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം തൃശ്ശൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 0487 2333460.

🆕 കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത പിജിഡിസിഎ (60 ശതമാനം)/ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (60 ശതമാനം). ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ ഒരോപകർപ്പും സഹിതം ഒക്ടോബർ 6 ന് രാവിലെ 10 ന് അഭിമുഖത്തിനായി വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരാകണം.
ഫോൺ: 0487 2214773, 8547005022.

🆕 താല്‍ക്കാലിക നിയമനം

ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഈവനിംഗ് ഒ പി ആരംഭിക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യു ഒക്ടോബര്‍ 7 ന് രാവിലെ 11 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കും. എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍ ഉളളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഒരു ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain