അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ റാലിക്ക് അപേക്ഷ ക്ഷണിച്ചു

അസം റൈഫിൾസിൽ ടെക്നി ക്കൽ ആൻഡ് ട്രേഡ്സ്മാൻ റാലിക്ക് അപേക്ഷ ക്ഷണിച്ചു
അസം റൈഫിൾസിൽ ടെക്നി ക്കൽ ആൻഡ് ട്രേഡ്സ്മാൻ റാലിക്ക് അപേക്ഷ ക്ഷണിച്ചു. 161 ഒഴിവാണുള്ളത്. 2023 ഡിസംബർ 18-നാണ് റാലി നടക്കുക. വനിത കൾക്കും അപേക്ഷിക്കാം. കേരള ത്തിൽ നാല് ഒഴിവാണുള്ളത്. ഏത് സംസ്ഥാനത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാ നത്ത് താമസിക്കുന്നയാളായിരിക്കണം.
ട്രേഡുകൾ: പേഴ്സ്ണൽ അസിസ്റ്റന്റ് (പുരുഷൻ വനിത), റിലീജിയസ് ടീച്ചർ (പുരുഷൻ), ലൈൻമാൻ ഫീൽഡ് (പുരുഷൻ), റിക്കവറി വെഹിക്കിൾ മെക്കാനി ക് (പുരുഷൻ), ബ്രിഡ്ജ് ആൻഡ് റോഡ് (പുരുഷൻ വനിത), ഇലക്ട്രിക്കൽ ആൻഡ് മെക്കാനി ക്കൽ (പുരുഷൻ), ഡ്രോട്ട്സ്മാൻ (പുരുഷൻ), പ്ലംബർ (പുരുഷൻ), സർവേയർ, എക്സ്റേ അസിസ്റ്റന്റ് (പുരുഷൻ).

കേരളത്തിലെ ഒഴിവുകൾ:

വാറന്റ് ഓഫീസർ (പേഴ്സണൽ അസിസ്റ്റന്റ്) -1 (ജനറൽ), റൈഫിൾമാൻ (റിക്കവറി വെഹിക്കിൾ മെക്കാനിക്)-1 (ഒ.ബി.സി.), നായ്ബ് സുബേദാർ (ബ്രിഡ്ജ്ആൻഡ് റോഡ്സ്)-1 (ജനറൽ), നായ്ബ് സുബേദാർ (ഇലക്ട്രി ക്കൽ ആൻഡ് മെക്കാനിക്കൽ)-1 (ഇ.ഡബ്ല്യു.എസ്).

യോഗ്യതയും പ്രായവും പേഴ്സണൽ അസിസ്റ്റന്റ്

പ്ലസ്ടു . ഡിക്ടേഷനിൽ (കംപ്യൂ ട്ടർ) മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ് സമയം) ഡിക്ടേഷൻ സ്പീഡ് ഉണ്ടാ യിരിക്കണം. ഇംഗ്ലീഷിൽ 50 മിനിറ്റ് | ഹിന്ദിയിൽ 65 മിനിറ്റ് ട്രാൻസ്ക്രി പ്ഷൻ സ്പീഡും പരിശോധിക്കും. 18-25 വയസ്സ്.

റിക്കവറി വെഹിക്കിൾ മെക്കാനിക്: പത്താം ക്ലാസ് വിജയവും റിക്കവറി വെഹിക്കിൾ മെക്കാനിക്/ റിക്കവറി വെഹിക്കിൾ ഓപ്പറേറ്റ റിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും. 18-25 വയസ്സ്.

ബ്രിഡ്ജ് ആൻഡ് റോഡ്സ്: പത്താം ക്ലാസും സിവിൽ എൻജിനീ യറിങ് ഡിപ്ലോമയും. 18-23 വയസ്സ്.

ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ: ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ/ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. 18-30 വയസ്സ്. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. അപേക്ഷാഫീസ്: റിലീജിയസ് ടീച്ചർ, ബ്രിഡ്ജ് ആൻഡ് റോഡ്സ് തസ്തികകളിൽ 200 രൂപയും മറ്റ് തസ്തികകളിൽ 100 രൂപയുമാണ് ഫീസ്. അപേക്ഷ ഓൺലൈനായി അടയ്ക്കാം.

കായികക്ഷമതാപരീക്ഷ, എഴു ത്തുപരീക്ഷ എന്നിവ മേഘാലയ, അസം സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് നടക്കുക.
ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നുവർഷ ത്തെയും ഇളവുലഭിക്കും. വിമു ക്തഭടന്മാർക്ക് ചട്ടപ്രകാരമുള്ള ഇളവുലഭിക്കും.

വിശദവിവരങ്ങൾ www.assamrifles.gov.in  വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർ പ്പിക്കണം. അവസാന തീയതി: നവംബർ 19.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain