പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് കൊച്ചിൻ ഷിപ്യാർഡിൽ വമ്പൻ അവസരങ്ങൾ,

കൊച്ചിൻ ഷിപ്പിയാർഡിൽ ജോലി നേടാൻ അവസരങ്ങൾ
കേരളത്തിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും വീണ്ടും കൊച്ചിൻ ഷിപ്പിയാർഡിൽ നിരവധി അവസരങ്ങൾ വന്നിരിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗിൽ ബിരുദ/ ഡിപ്ലോമക്കാരിൽ നിന്നും, കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമക്കാരിൽ നിന്നും അപ്രന്റീസ് ട്രൈനിംഗിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ താഴെ നൽകുന്നു.

എൻജിനീയറിംഗ് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, സിവിൽ, കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി, ഫയർ & സേഫ്റ്റി, മറൈൻ, നേവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിംഗ്, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, കമ്പ്യൂട്ടർ ), കൊമേഴ്സ്യൽ പ്രാക്ടീസ് തുടങ്ങിയ വിവിധ ഡിസിപ്ലിനുകളിലായി 145 ഒഴിവുകൾ.

അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജി/ബിരുദം/ ഡിപ്ലോമ കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ.
പ്രായം: 18 വയസ്സിന് മുകളിൽ സ്റ്റൈപ്പൻഡ്: 10,200 - 12,000 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

2) കളമശ്ശേരി ഗവ ഐടിഐ ക്യാമ്പസിൽ വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റത്തിൽ (ഗവ. എ.വി.ടി.എസ് ) വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ താൽക്കാലിക നിയമനം. മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി പ്രതിമാസ വേതനം 24000 രൂപ.

അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ ടി സി, എൻ എ സിയിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയവുമുള്ള മുസ്ലിം വിഭാഗക്കാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

ഡൊമസ്റ്റിക് അപ്ലയൻസ് മെയിന്റനൻസ് (ഇലക്ട്രിക്കൽ) ട്രേഡിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ ടി സി, എൻ എ സിയിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് ( ഓപ്പൺ) പങ്കെടുക്കാം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18 രാവിലെ 11ന് എ.വി.ടി.എസ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain