ഡാറ്റ എൻട്രി ജോലി നേടാം, Data entry jobs in kerala

ഡാറ്റ എൻട്രി ജോലി നേടാം, Data entry jobs in kerala
അടിമാലി, മറയൂർ, മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു.
പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. 20 നും 35 നും ഇടയിൽ പ്രായമുള്ളതും ഇടുക്കി ജില്ലയിൽ താമസിക്കുന്നതും 1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കൾക്കാണ് അവസരം,

ഡി.സി.എ, മലയാളം ടൈപ്പിങ്, ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത.

ദേവികുളം താലൂക്കിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. പ്രതിമാസം 16500 രൂപ ഓണറേറിയം ലഭിക്കും.

താൽപര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, ജാതി വരുമാനം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഒക്ടോബർ 5 ന് രാവിലെ 11 മണിയ്ക്ക് അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

🔺 മറ്റു ചില ഒഴിവുകൾ താഴെ നൽകുന്നു

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ, മുസ്ലിം, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS), ഓ.ബി.സി വിഭാഗങ്ങളിൽ നാലു സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്.
യോഗ്യത ഏഴാം ക്ലാസ് വിജയം, ഡിഗ്രി പാടില്ല, 2 വർഷത്തിൽ കുറയാത്ത കാലയളവിൽ വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ പരിചയം എന്നിവ വേണം.

സ്ത്രീകളും ഭിന്നശേഷിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രായം 01/01/2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 24400-55200 രൂപ.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ അഞ്ചിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

🔺പെരിന്തൽമണ്ണ താലൂക്കിലെ ശ്രീ തിരുനാരായണപുരം ക്ഷേത്രം, ശ്രീ തീയ്യാടിക്കാവ് അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത ധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 13ന് വൈകീട്ട് അഞ്ചിന് മുൻപായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ ലഭിക്കണം.
അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കുമായി മേപ്പടി ഓഫീസിലോ, ബോർഡിന്റെ പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain