കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala government temporary jobs

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala government temporary jobs

Psc പരീക്ഷ എഴുതാതെ കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന താത്കാലിക ജോലി ഒഴിവുകൾ. ചുവടെ കൊടുക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുകാ.

🔺ഡ്രൈവര്‍ കം അറ്റൻഡന്റ് അപേക്ഷ ക്ഷണിച്ചു.

ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ കം അറ്റൻഡന്റ് തസ്തികയില്‍ ഈഴവ/ ബില്ലവ/ തിയ്യ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 28 നകം യോഗ്യത/ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
ഏഴാം ക്ലാസ്സ് പാസ്സ്/ സാധുവായ എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഈഴവ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് സമുദായക്കാരെയും ഓപ്പണ്‍ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ഫോൺ: 0484 2422458

🔺ഡാറ്റാ എൻട്രി ഉദ്യോഗാർത്ഥികൾക്ക് ജോലി അവസരം

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളും നേരിട്ട് സന്ദർശിച്ച് വിവരശേഖരണം നടത്തി ഡാറ്റാ എൻട്രി ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ, ഡ്രാഫ്റ്റ്മാൻ, സിവിൽ അല്ലെങ്കിൽ സർവേയർ ഡിഗ്രി അല്ലെങ്കിൽ സർവേയർ ഡിപ്ലോമ , ഡാറ്റാ എൻട്രി കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും സഹിതം ഒക്ടോബർ 31 രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു

🔺ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിയമനം

കോട്ടയം: സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി. പ്രോജക്ടിന്റെ ഭാഗമായി ചങ്ങനാശേരി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സമാന തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 28ന് രാവിലെ 11ന് ചങ്ങനാശേരി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

🔺ട്രെയിനി ഫാർമസിസ്റ്റ്‌ ഒഴിവ്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിലേക്ക് ട്രെയിനി ഫാർമസിസ്റ്റ്‌ തസ്തികയിലേക്ക് സ്റ്റൈപ്പന്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണ് നിലവിലുള്ളത്.

യോഗ്യത: പ്ലസ്ടു സയൻസ്, ഡി.ഫാം അല്ലെങ്കിൽ ബി ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി: 18-36 താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ് ,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഒക്ടോബർ 27 ന് (വെള്ളിയാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റോർ ഓഫീസിൽ രാവിലെ 11 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക

🔺കെയർ ടേക്കർ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ താത്ക്കാലിക അടിസ്ഥാനത്തിൽ മുസ്ലിം മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത കെയർ ടേക്കർ തസ്തികയിൽ ഒരു ഒഴിവുണ്ട്. തസ്തികയിലേക്ക് വനിതകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കുന്നതല്ല. പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യവും കെയർടേക്കറായി ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ മൂന്നിനകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി പേരു രജിസ്റ്റർ ചെയ്യണം. മുസ്ലിം മുൻഗണനാ വിഭാഗത്തിന്റെ അഭാവത്തിൽ തൊട്ടടുത്തു വരുന്ന സംവരണ വിഭാഗക്കാരെയും പരിഗണിക്കും.
പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു

🔺കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2024 മാര്‍ച്ച് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു.

ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വനയാത്രയിലുള്ള പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100

🔺കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനം.

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നവംബർ ഒന്നിന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. എം.ബി.ബി.എസ് / തുല്യ യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 0484 2386000

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain