കേരള വാട്ടർ അതോറിറ്റി ജൽജീവൻ മിഷനിൽ ഉൾപ്പെടെ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala water authority job vacancy

കേരള വാട്ടർ അതോറിറ്റി ജൽജീവൻ മിഷനിൽ ഉൾപ്പെടെ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala water authority job vacancy
കേരള വാട്ടർ അതോറിറ്റി ജൽജീവൻ മിഷനിൽ ഉൾപ്പെടെ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്, ജോലിക്ക് താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.
കേരള വാട്ടർ അതോറിറ്റി ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി പ്രോജക്ട് മാനേജർ, പ്രോജക്ട് എഞ്ചിനീയർ തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു.

പ്രോജക്ട് മാനേജർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ബിടെക് (സിവിൽ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ഡിപ്ലോമ (സിവിൽ എഞ്ചിനീയറിങ്) മേഖലയിൽ 25 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ബിടെക് (സിവിൽ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയിൽ ഏഴുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

ഉദ്യോഗാർത്ഥികൾ യോഗ്യത
സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഒക്ടോബർ 26 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കേരള ജല അതോറിറ്റിയുടെ തൃശ്ശൂർ, പി എച്ച് സർക്കിൾ, സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ : 04872391410

മറ്റു സർക്കാർ താത്കാലിക ജോലി ഒഴിവുകളും ചുവടെ.

📓 ഇ.സി.ജി ടെകനീഷ്യൻ, ഫാർമസിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെകനീഷ്യൻ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഇ.സി.ജി ഓഡിയോമെട്രിക് ടെകനീഷ്യൻ കോഴ്സ് വിജയമാണ് ഇ.സി.ജി ടെകനീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. ഡിപ്ലോമ ഇൻ ഫാർമസിയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് ഫാർമസിസ്റ്റിന് വേണ്ട യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17ന് രാവിലെ 11ന് മുമ്പായി ആശുപത്രി ഓഫീസിൽ അസ്സൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാവണം.


📓 മെഡിക്കൽ ഓഫീസർ ഒഴിവ്

കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികൾ/ ഡിസ്പെൻസറികൾ എന്നിവിടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എച്ച്.എം.എസ് ഡിഗ്രിയാണ് യോഗ്യത. ഒക്ടോബർ 18ന് രാവിലെ 11ന് വോക്-ഇൻ- ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് എത്തണം.

📓വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് വനിത ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. രാമവർമ്മപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് ഹൗസ് മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾടൈം റസിഡന്റ് വാർഡൻ, സെക്യൂരിറ്റി, കുക്ക്, ആയ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, സൈക്യാട്രിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, നഴ്സിംഗ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത പ്രവർത്തിപരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻസ് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമ്മപുരം, തൃശ്ശൂർ 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9495817696, 8594012517

സെക്യൂരിറ്റി നിയമനം: അപേക്ഷ 16 വരെ 
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലിക നിയമനം. അപേക്ഷകര്‍ എക്‌സ് സര്‍വീസ് മാന്‍ ആയിരിക്കണം. പ്രായപരിധി 55.

ശാരീരിക, മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തവരായിരിക്കണം. വേതനം അതത് കാലങ്ങളില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain