ഏജന്‍സികളുടെ തട്ടിപ്പിന് ഇരയാവാതെ ഉദ്യോഗാർത്ഥികള്‍ക്ക് വിദേശ ജോലി നേടാന്‍ അവസരം - odepc job vacancy apply now

ഒഡെപെക് മുഖേന യു എ ഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.
 ഒഡെപെക് മുഖേന യു എ ഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.
ക്രെയിന്‍ ടെക്നീഷ്യന്‍ മെക്കാനിക്കല്‍, ക്രെയിന്‍ ടെക്നീഷന്‍ ഇലക്ട്രിക്കല്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് അവസരം. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് യോഗ്യതയായി ആവശ്യപ്പെടുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യമാണ്. പ്രായം 40 വയസ്സിന് താഴെയായിരിക്കണം.

ക്രെയിൻ ഇലക്ട്രിക്കൽ ജോലി, ഓട്ടോമൊബൈൽ എഞ്ചിനുകളെക്കുറിച്ചും അറ്റകുറ്റപ്പണികളെക്കുറിച്ചും അറിവ് വേണം. ഇംഗ്ലീഷില്‍ അടിസ്ഥാനപരമായ അറിവും ആവശ്യമാണ്.

സാധാരണ വർക്ക്‌ഷോപ്പുകൾക്ക് പുറത്തുള്ള ചുമതലകൾ ഏൽപ്പിക്കുമ്പോൾ ജോലി സ്ഥലങ്ങളുടെയും ഉപകരണങ്ങളുടെയും സൈറ്റുകൾ സന്ദർശിക്കുക, സൂപ്പർവൈസർമാരുമായി ആശയവിനിമയം നടത്തുകയും ജോലിയുടെ പുരോഗതിയെക്കുറിച്ച് അവരെ അറിയിക്കല്‍ തുടങ്ങിയവയും ജോലിയുടെ ഉത്തരവാദിത്തങ്ങളാണ്.

രണ്ട് ജോലികള്‍ക്കും തുടക്കത്തില്‍ 4835 യുഎഇ ദിർഹമാണ് ശമ്പളമായി ലഭിക്കുക. അതായത് ഒരു ലക്ഷത്തിലേറെ (109304) ഇന്ത്യന്‍ രൂപയാണ് ശമ്പളമായി ലഭിക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ gulf@odepc.in എന്ന ഇമെയിലിലേക്ക് 2023 ഒക്ടോബർ 4-നോ അതിനുമുമ്പോ "ക്രെയിന്‍ ടെക്നീഷ്യൻമാരുടെ റിക്രൂട്ട്മെന്റ്- മെക്കാനിക്കൽ" എന്ന തപാൽ അഡ്രസിലേക്കൊ അയക്കുക.

ഏജന്‍സികളുടെ തട്ടിപ്പിന് വിധേയമാവാതെ അർഹരായ ഉദ്യോഗാർത്ഥികള്‍ക്ക് വിദേശ ജോലി നേടാന്‍ അവസരം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain