കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷ ഇല്ലാതെ താത്കാലിക ജോലി ഒഴിവുകളിൽ ജോലി നേടാൻ അവസരം, Temporary jobs in kerala

പി എസ് സി പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി ഒഴിവുകൾ.
കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷ ഇല്ലാതെ താത്കാലിക ജോലി ഒഴിവുകളിൽ ജോലി നേടാൻ അവസരം, വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകളിലേക്ക് നേരിട്ട് ജോലി നേടാൻ അവസരം,

NB: സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന താത്കാലിക ജോലി ഒഴിവുകൾ ആണ് ചുവടെ കൊടുക്കുന്നത്, അല്ലാതെ സ്ഥിര ജോലി ഒഴിവുകൾ അല്ല, സ്ഥിര ജോലി ലഭിക്കണം എങ്കിൽ (psc പരീക്ഷയിലൂടെ മാത്രമേ സാധിക്കു അതു ഓർക്കുക )
യാതൊരു ചാർജും ഈ ജോലികക്കായി നൽകേണ്ടതില്ല പറഞ്ഞ തിയതിയിൽ സമയത്തും ഇന്റർവ്യൂ സ്ഥാപനത്തിൽ എത്തിച്ചേരുക.പോസ്റ്റ്‌ ഷെയർ ചെയ്യൂ.

🔰 കെയർടേക്കർ/ പാർട്ട് ടൈം സ്വീപ്പർ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ചെങ്ങന്നൂർ സൈനിക റെസ്റ്റ് ഹൗസിലേക്ക് കെയർടേക്കർ/ പാർട്ട് ടൈം സ്വീപ്പർ എന്നിവരെ നിയമിക്കുന്നു. താത്പര്യമുള്ള വിമുക്തഭടന്മാർ, ആശ്രിതർ നവംബർ നാലിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 0477 2245673

🔰 അപ്രന്റീസ് ക്ലർക്ക് കം ടൈപ്പിസ്റ്റ് ജോലി ഒഴിവ്

മാടായി ഐ ടി ഐയിൽ അപ്രന്റീസ് ക്ലർക്ക് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. ബിരുദവും ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നവംബർ ആറിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700596

🔰 കെയർടേക്കർ ഒഴിവ് (വനിത)

കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർടേക്കർ (വനിത) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവ്. യോഗ്യത: പി ഡി സി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകരിച്ച ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തിൽ കെയർ ഗിവർ ആയി ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.

🔰കെയർടേക്കർ ഒഴിവ്

കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർടേക്കർ (പുരുഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവ്. യോഗ്യത: പി ഡി സി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തിൽ കെയർ ഗിവറായി ഒരു വർഷത്തെ പരിചയവും നല്ല ശരീര ക്ഷമതയും ഉണ്ടായിരിക്കണം.

പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.

🔰പാലിയേറ്റീവ് നഴ്സ് നിയമനം

കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ് സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവ്. യോഗ്യത: പ്ലസ്ടു, എ എൻ എം/ ജെ പി എച്ച് എൻ കോഴ് സ്, സി സി പി എൻ കോഴ്സ്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. (നിയമാനുസൃത ഇളവ് ബാധകം) ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 31നകം പേര് രജിസ്റ്റർ ചെയ്യണം

🔰 റേഡിയോളജിസ്റ്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.ഡി/ഡി.എൻ.ബി (റേഡിയോ ഡയഗ് നോസിസ്), ഡി.എം.ആർ.ഡിയും ടി.എം.സി രജിസ് ട്രേഷൻ യോഗ്യതയുള്ള 25നും 60നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ മൂന്നിന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. രാവിലെ 10.30 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. ഫോൺ: 0484 2754000

🔰 ലാബ് ടെക്നീഷ്യൻ നിയമനം

ആലുവ താലൂക്കിലെ സർക്കാർ സ്ഥാപനത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക് നീഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. മെഡിക്കൽ ലാബ് ടെക് നീഷ്യൻ ഡിപ്ലോമ / തുല്യമായ പാരാമെഡിക്കൽ കൗൺസിൽ രജിസ് ട്രേഷൻ യോഗ്യതയുള്ള 18നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ആലുവ താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് ആലുവ ടൗൺ എംപ്ലോയ് മെന്റ് എക്സ് ചേഞ്ചിൽ ഹാജരാകണം. ഫോൺ : 0484 2422458.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain