40 വയസ്സിനകത്ത് പ്രായമുള്ളവർക്ക് ആയുഷ് മിഷനിൽ ജോലി നേടാം.

നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്‌പെന്‍സറികളിലേക്കുള്ള എച്ച്.ഡബ്ല്യു.സി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം പാസ്സായിരിക്കണം.
പ്രതിമാസ വേതനം 15000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്.
ബയോഡാറ്റ, ഫോട്ടോ,സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നവംബര്‍ 21 വരെ അപേക്ഷ സ്വീകരിക്കും.

നവംബര്‍ 23 ന് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അഭിമുഖം നടക്കും.

🔺എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് നവംബർ 24നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും.
എം.ബി.ബി.എസ് / തത്തുല്യവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain